Follow KVARTHA on Google news Follow Us!
ad

ലോക ഹോക്കി ലീഗ് മലേഷ്യയെ 3-2 ന് തോല്‍പിച്ച് ഇന്ത്യ സെമി ഫൈനലില്‍

ലോക ഹോക്കി ലീഗില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ Winner, Sports,
ആന്റ്‌വെര്‍പ് : (www.kvartha.com 02/07/2015) ലോക ഹോക്കി ലീഗില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയെ തോല്‍പിച്ചാണ്  ഇന്ത്യ സെമിയില്‍ കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ മലേഷ്യയെ തറപറ്റിച്ചത്.  ഇന്ത്യയ്ക്കുവേണ്ടി ജസ്ജിത് സിങ് ഇരട്ട ഗോള്‍ നേടി. സത്ബീര്‍ സിങ്ങാണ്  മൂന്നാം ഗോള്‍ നേടിയത്.

 Jasjit's brace sends India to semis with 3-2 win over Malaysia, അവസാന മിനിറ്റില്‍ മലേഷ്യയ്ക്ക് കിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ സേവ് ചെയ്തതുള്‍പ്പെടെ പലതവണ ശ്രീജേഷ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ പാടുപെടുകയുണ്ടായി. സത്ബീര്‍ സിങ്ങിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യ ലീഡെടുത്തു.

എന്നാല്‍, തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി മലേഷ്യ മുന്നിലെത്തിയതോടെ ഇന്ത്യ പരാജയം മുന്നില്‍ കാണുകയായിരുന്നു. റാസി റഹിം, ഷഹിറുല്‍ സബ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. പിന്നീടായിരുന്നു ഇരട്ടഗോളുകളുമായി ഇന്ത്യയുടെ രക്ഷകനായി ജസ്ജിത് സിങ് അവതരിച്ചത്.

Keywords: Jasjit's brace sends India to semis with 3-2 win over Malaysia, Winner, Sports.