Follow KVARTHA on Google news Follow Us!
ad

കേജരിവാളിന്റെ വൈദ്യുതി ബില്ലൊക്കെ എന്ത്! മോഡിയുടെ കറണ്ട് ബില്‍ 21 ലക്ഷം; കാണാം പ്രമുഖരുടെ ഞെട്ടിക്കുന്ന ബില്‍

ന്യൂഡല്‍ഹി: (www.kvartha.com 02/07/2015) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വൈദ്യുതി ബില്‍ വാര്‍ത്ത ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പ്രമുഖ രാഷ്ട്രീയക്കാരുടെ ബില്ലുകള്‍ ലക്ഷങ്ങളാണ്Arvind Kejriwal, Narendra Modi, Electricity Bill,
ന്യൂഡല്‍ഹി: (www.kvartha.com 02/07/2015) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വൈദ്യുതി ബില്‍ വാര്‍ത്ത ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പ്രമുഖ രാഷ്ട്രീയക്കാരുടെ ബില്ലുകള്‍ ലക്ഷങ്ങളാണ്.

വിവരാവകാശ നിയമപ്രകാരമാണ് കേജരിവാളിന്റെ സിവില്‍ ലൈനിലെ വസതിയുടെ വൈദ്യുതി ബില്‍ 91,000 ആണെന്ന് അറിഞ്ഞത്. എന്നാല്‍ ആ വിവരം തെറ്റാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് മാസത്തില്‍ 17,000 ആയിരുന്നു ഇവിടുത്തെ വൈദ്യുതി ബില്‍. മാര്‍ച്ചിലായിരുന്നു കേജരിവാള്‍ ഇങ്ങോട്ട് താമസം മാറിയത്. ഏപ്രില്‍ മാസത്തില്‍ 7,370 രൂപയും മേയ് മാസത്തില്‍ 22,690 രൂപയുമാണ് വൈദ്യുതി ബില്‍ ലഭിച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വൈദ്യുതി ബില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു.

മോഡിയുടെ വൈദ്യുതി ബില്‍ 21 ലക്ഷം രൂപയാണ്. അരുണ്‍ ജെയ്റ്റ്‌ലിയുടേത് 3.62 ലക്ഷവും. എന്നാല്‍ നേതാക്കള്‍ക്ക് ഇത്രയേറെ കറണ്ട് ബില്‍ വരുന്നത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.

മോഡി ക്യാബിനറ്റിലെ മന്ത്രിമാരുടെയും ചില പ്രമുഖരുടേയും വൈദ്യുതി ബില്‍ തുക കാണാം

അരുണ്‍ ജെയ്റ്റ്‌ലി 362939.00

ധര്‍മ്മേന്ദ്ര പ്രഥാന്‍ 44247.00

ജനറല്‍ വികെ സിംഗ് 20499.00

ഹര്‍സിംരാട്ട് കൗര്‍ ബാദല്‍ 135766.00

ജീതേന്ദ്ര സിംഗ് 197403.00

നിഹാല്‍ ചന്ദ് 87997.00

നിര്‍മ്മല സീതാരാമന്‍ 21562.00

നിതിന്‍ ഗഡ്കരി 53761.00

പിയൂഷ് ഗോയല്‍ 8654.00

പ്രകാശ് ജവാദേക്കര്‍ 21177.00

രാഹുല്‍ ഗാന്ധി 176550.00

സച്ചിന്‍ പൈലറ്റ് 43031.00

സന്തോഷ് ഗാങ് വര്‍ 154990.00

സ്മൃതി ഇറാനി 29081.00

ഉമാ ഭാരതി 120793.00
Arvind Kejriwal, Narendra Modi, Electricity Bill,

SUMMARY:
Not just Arvind Kejriwal, other top politicians from different political parties consume electricity bills exceeding lakhs of rupees.

Keywords: Arvind Kejriwal, Narendra Modi, Electricity Bill,