Follow KVARTHA on Google news Follow Us!
ad

കലികാലം! പന്ത്രണ്ട് വയസ്സുള്ള മകളെ പിതാവ് വിവാഹം ചെയ്തു, രണ്ടാം ഭാര്യയാണെന്ന് അവകാശവാദം

മധുരൈ ജില്ലയില്‍ പന്ത്രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ചതിന്‍റെ പേരില്‍ 31 കാരനായ പിതാവിനെ. A man in Madurai married his 12 year old child and claimed that she is his second wife.
മധുരൈ: (www.kvartha.com 05/07/2015) മധുരൈ ജില്ലയില്‍ പന്ത്രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ചതിന്‍റെ പേരില്‍ 31 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ‘മംഗള്‍സൂത്ര’ ആചാര പ്രകാരം പെണ്‍കുട്ടി തന്‍റെ രണ്ടാം ഭാര്യയാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

ഒരു വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന്‍ സംഭവം കണ്ടെത്തിയ ബന്ധു പറഞ്ഞു. ഇദ്ദേഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ വാര്‍ത്ത പുറം ലോകം അറിയുന്നത്. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ പ്രതി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു.

“വൈദ്യ [പരിശോധനയില്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്”, പോലീസ് സൂപ്രണ്ടായ വിജയേന്ദ്ര ബിദാരി പറഞ്ഞു.
Man, Girl, Marriage, Police, Arrest, IPC

SUMMARY: A man in Madurai married his 12 year old child and claimed that she is his second wife. The police arrested the accused under various sections of IPC.

Keywords: Man, Girl, Marriage, Police, Arrest, IPC