Follow KVARTHA on Google news Follow Us!
ad

ഇങ്ങനെയും തട്ടിപ്പ്; സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ പത്തു മാസത്തിനിടെ 60കാരി ഗര്‍ഭം ധരിച്ചത് അഞ്ച് തവണ

പ്രസവിച്ച അമ്മമാര്‍ക്കായി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ജനനി സുരക്ഷ യോജന’ പദ്ധതിയുടെ. Women cheats government by claiming pregnancy for having the benefits
ലക്നൌ: (www.kvartha.com 02/07/2015) പ്രസവിച്ച അമ്മമാര്‍ക്കായി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ജനനി സുരക്ഷ യോജന’ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാന്‍ സംസ്ഥാനത്തൊട്ടാകെ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ നാല് മാസത്തിനിടെ മൂന്നു തവണ ഗര്‍ഭം ധരിച്ചെന്ന അവകാശവാദവുമായി ഒരു സ്ത്രീ രംഗത്തെത്തി. മറ്റൊരു പ്രദേശത്ത് കഴിഞ്ഞ 12 വര്‍ഷമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീയും പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പില്‍ നിന്നും 1,400 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ഇതിനു പുറമേ 60 വയസ്സുള്ള മറ്റൊരു സ്ത്രീ പത്തു മാസത്തിനിടെ അഞ്ച് തവണ ഗര്‍ഭിണിയായെന്ന അവകാശവാദവുമായാണ് രംഗത്തെത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. 2005ലാണ് ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കായി ജനനി സുരക്ഷ യോജന എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
Pregnant women, Government, Benefits, Janani Suraksha Yojana

SUMMARY: Women cheats government by claiming pregnancy for having the benefits of 'Janani Suraksha Yojana' project. The officilas has started a probe about the issue.

Keywords: Pregnant women, Government, Benefits, Janani Suraksha Yojana