Follow KVARTHA on Google news Follow Us!
ad

സിപിഎം തകര്‍ന്നില്ലെന്നും ബിജെപിക്കല്ല രാജഗോപാലിനാണു വോട്ടെന്നും തെളിയിക്കുന്ന കണക്കുകള്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ സിപിഎമ്മിനെ എഴുതിത്തള്ളാന്‍Thiruvananthapuram, Congress, Anoop Jacob, Chief Minister, Election, Kerala,
തിരുവനന്തപുരം: (www.kvartha.com 01/07/2015) അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ സിപിഎമ്മിനെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടെന്നു കണക്കുകള്‍ തെളിയിക്കുന്നു. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയാണെങ്കിലും നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടി പ്രതിപക്ഷത്തെ നയിക്കുന്ന സിപിഎം ആണ.അവര്‍ക്കു മാത്രം 45 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 36 പേരേ ഉള്ളു.

 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ 46 പേരാണു വിജയിച്ചത്. കോണ്‍ഗ്രസിന്റെ 35 പേരും. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എ ആര്‍ ശെല്‍വരാജിനെ കോണ്‍ഗ്രസ് കാലുമാറ്റിച്ച് കൂടെക്കൂട്ടി രാജിവയ്പിച്ചു. അവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസിന് ഒന്നു കൂടുകയും സിപിഎമ്മിന് ഒന്നു കുറയുകയും ചെയ്തത്. എന്നാല്‍ മുന്നണി എന്ന നിലയില്‍ ഇടതുമുന്നണിക്ക് യുഡിഎഫിനേക്കാള്‍ ഇപ്പോള്‍ എട്ടു സീറ്റുകള്‍ കൂടുതലുണ്ട്.

എല്‍ഡിഎഫിന് 66, യുഡിഎഫിന് 74. തുല്യനിലയായ 70ല്‍ എത്താന്‍ നാല് എംഎല്‍എമാരുടെ വ്യത്യാസം മാത്രം. ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് സിപിഎം സ്ഥാനാര്‍ത്ഥികളെയാണ് എന്നാണിത് വ്യക്തമാക്കുന്നത്. അതുകഴിഞ്ഞു നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ( ജേക്കബ്) സീറ്റ് നിലനിര്‍ത്തുക മാത്രമാണു ചെയ്തത്. ടി എം ജേക്കബ് മരിച്ചപ്പോള്‍ മകന്‍ അനൂപ് ജേക്കബ് മത്സരിച്ചു ജയിച്ചു. ഇപ്പോള്‍ അരുവിക്കരയിലും സിപിഎമ്മിന്റെ സീറ്റല്ല പിടിച്ചെടുത്തത്; കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണത്.

അതേസമയം, അരുവിക്കരയില്‍ വന്‍ കുതിപ്പു നടത്തിയ ബിജെപിക്ക് അത്രയും വോട്ടുകള്‍ നേടിക്കൊടുത്തത് ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവമാണെന്നതിനുമുണ്ട് കണക്കുകളുടെ പിന്‍ബലം. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു മത്സരിച്ച അദ്ദേഹത്തിന് ലഭിച്ചത് 1,58,221 വോട്ടുകളാണ്. അതാകട്ടെ തൊട്ടുമുന്‍ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേരള വര്‍മ്മ രാജയ്ക്ക് ലഭിച്ചതിന്റെ രണ്ടിരട്ടിയായിരുന്നു. പിന്നീട് 2000 ല്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി കെ വാസുദേവന്‍ നായര്‍ വിജയിച്ച തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍  അതേ മണ്ഡലത്തില്‍ 2,28,052 വോട്ടുകള്‍ നേടി.

എന്നാല്‍ പികെവി അന്തരിച്ചതിനേത്തുടര്‍ന്നു പിറ്റേ വര്‍ഷം നടന്ന ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച അവരുടെ പ്രമുഖ നേതാവ് സി കെ പത്മനാഭനു ലഭിച്ചത്് 36,690 വോട്ടുകള്‍ മാത്രം. 2009ലായിരുന്നു അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ പി കെ കൃഷ്ണദാസിന് 84,944 വോട്ടുകള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്. തൊട്ടടുത്ത തവണ, 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ഒ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ ലഭിച്ചത് സികെപിക്കും കൃഷ്ണദാസിനു ലഭിച്ചതുപോലെയല്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ബെനറ്റ് ഏബ്രഹാമിനെ മൂന്നാം സ്ഥാനത്താക്കി അദ്ദേഹം 2,84,336 വോട്ടുകള്‍ നേടി.
Defeat is not affect CPM, O Rajagopal's personnel votes are counting in the account of BJP, Thiruvananthapuram, Congress, Anoop Jacob, Chief Minister, Election, Kerala.

Also Read: 
പെര്‍ളയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി റോഡില്‍ വീണു; വന്‍ദുരന്തം ഒഴിവായി

Keywords: Defeat is not affect CPM, O Rajagopal's personnel votes are counting in the account of BJP, Thiruvananthapuram, Congress, Anoop Jacob, Chief Minister, Election, Kerala.