Follow KVARTHA on Google news Follow Us!
ad

ടെക്‌നോ പാര്‍ക് ജീവനക്കാരിയെ കൂടെ താമസിപ്പിച്ച് ഗര്‍ഭിണിയാക്കി; ക്രിക്കറ്റ് താരം പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി ടെക്‌നോ പാര്‍ക് ജീവനക്കാരിയെ കൂടെ താമസിപ്പിച്ച് ഗര്‍ഭിണിയാക്കിയ Police, Pregnant Woman, Complaint, House, Kerala,
മലയിന്‍കീഴ്: (www.kvartha.com 29.07.2015) വിവാഹവാഗ്ദാനം നല്‍കി ടെക്‌നോ പാര്‍ക് ജീവനക്കാരിയെ കൂടെ താമസിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എസ്.ബി.ടി ജീവനക്കാരനായ ക്രിക്കറ്റ് താരം പിടിയില്‍.

എസ്.ബി.ടി കരമന കാലടി ബ്രാഞ്ചിലെ ജീവനക്കാരനായ അനീഷ് (28) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. ശ്രീശാന്തുള്‍പ്പെടെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള അനീഷ് എസ്.ബി.ടിയുടെ ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു. ദുലീപ് ട്രോഫിയിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.

ടെക്‌നോപാര്‍ക്കിലെ ജിംനേഷ്യത്തില്‍ വെച്ച് പരിചയപ്പെട്ട 36കാരിയെ ആണ് അനീഷ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. വിവാഹം കഴിക്കുമെന്ന അനീഷിന്റെ വാക്കില്‍ വിശ്വസിച്ച യുവതി ഇയാളോടൊപ്പം ദിവസങ്ങളോളം ചെലവഴിച്ചിരുന്നു.

തച്ചോട്ടുകാവ് പെരുകാവില്‍ വീട് വാങ്ങിയ അനീഷ് അവിടെ വെച്ചാണ്  മാസങ്ങളോളം കൂടെ താമസിപ്പിച്ച് യുവതിയെ പീഡനത്തിനിരയാക്കിയത്. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ അനീഷ്  അബോര്‍ഷന് വിധേയമാക്കിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന ഇവര്‍ ദേശീയ ഗെയിംസിന്റെ ചില പ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.

അനീഷ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി
ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. നാലുമാസം മുമ്പും യുവതി പൂജപ്പുര പോലീസില്‍ പരാതിയിരുന്നു. പരാതിയില്‍ പോലീസ് അനീഷിനെതിരെ കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായില്ല.

സൈബര്‍ പോലീസിന്റെ സഹായത്തോടെ ഇയാള്‍ക്കുവേണ്ടി നിരീക്ഷണം നടത്തിവന്ന പോലീസ് അനീഷ്  മലയിന്‍കീഴുള്ളതായി മനസിലാക്കി കേസ് അവിടേക്ക് കൈമാറുകയായിരുന്നു.  കാട്ടാക്കട സി.ഐ മനോജ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തുടരന്വേഷണത്തില്‍ അനീഷിനെ  പിടികൂടിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Cricket player arrested for molestation case, Police, Pregnant Woman, Complaint, House, Kerala.

Also Read:
ആനവേട്ടകേസില്‍ കാസര്‍കോട്ട് പിടിയിലായ ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടിക്കുഞ്ഞിനെ കൊച്ചിയിലെത്തിച്ചു

Keywords: Cricket player arrested for molestation case, Police, Pregnant Woman, Complaint, House, Kerala.