Follow KVARTHA on Google news Follow Us!
ad

സുരേഷ് ഗോപിയുടെ എന്‍എസ്എസ് വിവാദത്തില്‍ ഇന്നസെന്റിന്റെ പ്രതികരണത്തിനു വിമര്‍ശനം

സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ട പ്രശ്‌നത്തില്‍ Thiruvananthapuram, Mohanlal, Mammootty, Dileep, Minister, MLA, Kerala,
തിരുവനന്തപുരം: (www.kvartha.com 02/07/2015) സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ട പ്രശ്‌നത്തില്‍ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് മാധ്യമങ്ങളോടു പ്രതികരിച്ച രീതിയേച്ചൊല്ലി സിനിമാലോകത്ത് വിമര്‍ശനം.

സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തു പോയത് അമ്മയോടു പറഞ്ഞിട്ടല്ല എന്ന തരത്തിലാണ് ഇന്നസെന്റ് പ്രതികരിച്ചത്. അമ്മയിലെ അംഗങ്ങള്‍ക്ക് ഏതുതരം രാഷ്ട്രീയവുമാകാമെന്നത് സംഘടനയുടെ നിയമാവലിയില്‍ തന്നെയുളളതാണ്. അവരെവിടെപ്പോകുമ്പോഴും സംഘടനയോടു പറയണമെന്നുമില്ല. സംഘടനയുടെ പൊതു താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാതിരുന്നാല്‍ മാത്രം മതി.

ഇന്നസെന്റ് സിപിഎം എംപിയും മമ്മൂട്ടി അവരുടെ ചാനലിന്റെ ചെയര്‍മാനുമാണ്. കെ ബി ഗണേഷ് കുമാര്‍ കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എയാണ്, മന്ത്രിയായിരുന്നു. ഇവരൊന്നും ഇത്തരം ചുമതലകള്‍ ഏറ്റെടുക്കുമ്പോഴോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴോ അമ്മയോടു ചോദിച്ചതായി സംഘടനയുടെ രേഖകളിലൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിപിഎം എംപിയുടെ ഭാഷയിലാണ് ഇന്നസെന്റ് സംസാരിച്ചതെന്നും അത് അമ്മയുടെ പ്രസിഡന്റിന്റെ ശൈലിക്ക് യോജിച്ചതല്ലെന്നും ചൂണ്ടിക്കാട്ടി ചില പ്രമുഖ സംവിധായകരാണ് രംഗത്തുവന്നിരിക്കുന്നത്. അവര്‍ ഇക്കാര്യം ഇന്നസെന്റിനോടു സംസാരിച്ചെന്നാണു വിവരം. എന്‍എസ്എസുമായുള്ള പ്രശ്‌നത്തില്‍ സുരേഷ് ഗോപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവര്‍ ഉള്‍പ്പെടെയാണ് ഇടപെട്ടിരിക്കുന്നത്.

അതേസമയം, അഭിനേതാക്കളുടെ സംഘടനയായതിനാല്‍ പ്രസിഡന്റിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ അഭിനേതാക്കളില്‍ നിന്നുതന്നെ ചിലരെ രംഗത്തിറക്കാനും നീക്കമുണ്ട്. അവര്‍ പ്രതികരിക്കാന്‍ തയ്യാറായാല്‍ ഈ സംവിധായകരും പരസ്യമായി പ്രതികരിക്കും. എന്നാല്‍ ഇന്നസെന്റിനെതിരെ തിരിഞ്ഞ് സ്വന്തം ഭാവി നശിപ്പിക്കാന്‍ അഭിനേതാക്കളാരും തയ്യാറാകുന്നില്ല എന്നതാണ് ഇവര്‍ നേരിടുന്ന പ്രശ്‌നം.

മലയാള സിനിമാ രംഗത്ത് ഇന്നസെന്റിനുള്ള ശക്തമായ സ്വാധീനമാണു കാരണം. അമ്മയുടെ മറ്റു ഭാരവാഹികളും പ്രമുഖ താരങ്ങളുമായ മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ് എന്നിവരൊക്കെ ഇന്നസെന്റ് പറയുന്നതിനപ്പുറം പോകാത്തവരാണ്. അതുകൊണ്ടുതന്നെ ഇന്നസെന്റിനെതിരെ പറയുന്നത് അവരെക്കൂടി വെറുപ്പിക്കാനേ ഉതകൂ എന്ന പേടിയാണ് മറ്റുള്ളവര്‍ക്ക്. അമ്മയുടെ ഭാരവാഹി യോഗം കഴിഞ്ഞ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ സുരേഷ് ഗോപി പ്രശ്‌നം ഉന്നയിച്ചത്. മമ്മൂട്ടിയും മോഹന്‍ ലാലും ദിലീപും ഉള്‍പ്പെടെ മുഴുന്‍ ഭാരവാഹികളും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു.

അതേസമയം, 'ഇവിടെ പറഞ്ഞിട്ടല്ല അവിടെ പോയത്'എന്ന് ഇന്നസെന്റ് പതിവു ശൈലിയില്‍ പ്രതികരിച്ചതാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളും മറ്റു പ്രമുഖ താരങ്ങളും മാധ്യമപ്രവര്‍ത്തകരോടു പറയുന്നത്. അമ്മയുമായി കാര്യമായി സഹകരിച്ചല്ല സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നത് എന്നും അമ്മയോടു ചോദിച്ചിട്ടേ അംഗങ്ങള്‍ എല്ലാക്കാര്യങ്ങളും ചെയ്യാവൂ എന്നില്ലെന്നും അവര്‍ വിശദീകരിക്കുന്നു. അതിനിടെ, ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗംതന്നെ എന്‍എസ്എസ് നേതൃത്വത്തിനും സുരേഷ് ഗോപിക്കുമിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു ശ്രമിക്കുന്നതായാണു വിവരം.
Controversy between Suresh Gopi and NSS; Malayalam film industry not totally support to Innocent, Thiruvananthapuram, Mohanlal, Mammootty, Dileep, Minister, MLA, Kerala.


Also Read:
ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയായ യുവതി മകനുമൊത്ത് കാമുകനോടൊപ്പം വീടുവിട്ടു
Keywords: Controversy between Suresh Gopi and NSS; Malayalam film industry not totally support to Innocent, Thiruvananthapuram, Mohanlal, Mammootty, Dileep, Minister, MLA, Kerala.