Follow KVARTHA on Google news Follow Us!
ad

ആറു വയസ്സുകാരിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ആറു വയസ്സുള്ള വിദ്യാര്‍ഥിനിയെ മൂന്നു മണിക്കൂറോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ട അധ്യാപികയെ. A six year old child has been locked in class room by the teacher for about three hours.
ഭുവനേശ്വര്‍: (www.kvartha.com 02/07/2015) ആറു വയസ്സുള്ള വിദ്യാര്‍ഥിനിയെ മൂന്നു മണിക്കൂറോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ട അധ്യാപികയെ സസ്പെന്‍റ് ചെയ്തു.

ഒഡീഷയിലെ ഖാരിനാസി ഗ്രാമ പഞ്ചായത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍റ് ചെയ്തതായി അധികൃതര്‍ പറഞ്ഞു.

മൂന്നു മണിക്കൂറോളം ക്ലാസ് മുറിയില്‍ അടച്ചിട്ട കുട്ടിയെ നാട്ടുകാരാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. രോഷാകുലരായ നാട്ടുകാര്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ച് അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അധ്യാപികയ്ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ മേധാവി സംഗ്ര൦ കുമാര്‍ സാഹു പറഞ്ഞു.
Teacher, Student, Locked in classroom, Suspension

SUMMARY: A six year old child has been locked in class room by the teacher for about three hours. The school officials has suspended the teacher regarding the incident.

Keywords: Teacher, Student, Locked in classroom, Suspension