Follow KVARTHA on Google news Follow Us!
ad

യാക്കൂബിന്റേത് നിയമ കൊലപാതകം; വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കീഴടങ്ങിയ മേമനെ സര്‍ക്കാരും നീതിപീഠവും ചതിച്ചു; ഇന്ത്യ വെച്ചുനീട്ടുന്ന ചോക്ക്‌ലേറ്റ് ഇനി ആരും വാങ്ങില്ല: ഛോട്ടാ ഷക്കീല്‍

മുംബൈ: (www.kvartha.com 31.07.2015) യാക്കൂബ് മേമന്റേത് നിയമപരമായ കൊലപാതകമാണെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ സഹായി ഛോട്ടാ ഷക്കീല്‍.Yakub Memon, Nagpur Central Jail, Judges, Supreme Court of India,
മുംബൈ: (www.kvartha.com 31.07.2015) യാക്കൂബ് മേമന്റേത് നിയമപരമായ കൊലപാതകമാണെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ സഹായി ഛോട്ടാ ഷക്കീല്‍. ഇന്ത്യയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കീഴടങ്ങിയ യാക്കൂബിനെ സര്‍ക്കാരും നീതിപീഠവും ചതിച്ചുവെന്നും ഷക്കീല്‍ ആരോപിച്ചു. യാക്കൂബിനെ തൂക്കിലേറ്റിയതിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രമുഖ ദേശീയ മാധ്യമമായ ആജ് തക്കിന്റെ ഓഫീസിലേയ്ക്ക് വിളിച്ചാണ് ഛോട്ടാ ഷക്കീല്‍ ഭീഷണി മുഴക്കിയത്. യാക്കൂബിന് ദാവൂദ് ഇബ്രാഹീമുമായി ബന്ധമുണ്ടായിരുന്നുവെന്ന പോലീസിന്റെ കണ്ടെത്തലും അദ്ദേഹം നിഷേധിച്ചു.

യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ ദാവൂദ് ഇബ്രാഹീം ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലെത്തി നിയമത്തിന് കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതായും ഷക്കീല്‍ പറഞ്ഞു. യാക്കൂബിനെ പോലെ ദാവൂദ് ഭായിയും കീഴടങ്ങിയിരുന്നുവെങ്കില്‍ യാക്കൂബിന്റെ ഗതി ദാവൂദിനും വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാക്കൂബിനെ തൂക്കിലേറ്റിയതു വഴി എന്ത് സന്ദേശമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയത്? സഹോദരന്‍ ചെയ്ത തെറ്റിന് ഒരു നിരപരാധിയെയാണ് ഇന്ത്യ തൂക്കിലേറ്റിയത്. ഇതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് നിയമത്തിന്റെ സഹായത്തോടെയുള്ള കൊലപാതകമാണ്. മേമന്റെ അനുഭവം മുന്‍പില്‍ ഉള്ളിടത്തോളം കാലം ഇന്ത്യന്‍ ഏജന്‍സികള്‍ വെച്ചുനീട്ടുന്ന ചോക്ക്‌ലേറ്റുകള്‍ ആരും വാങ്ങില്ല. ഇനിയൊരു തവണ കൂടി നിങ്ങള്‍ മധുര വാഗ്ദാനങ്ങളുമായി വന്നാല്‍ നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കില്ല ഷക്കീല്‍ വ്യക്തമാക്കി.
Yakub Memon, Nagpur Central Jail, Judges, Supreme Court of India,

SUMMARY: Chhota Shakeel, the brother of Dawood Ibrahim, in an exclusive telephonic interview to Aaj Tak has said that Yakub Memon has been executed for the crimes his brother Tiger Memon committed, while stressing that Dawood Ibrahim had no involvement in the 1993 Mumbai terror attacks.

Keywords: Yakub Memon, Nagpur Central Jail, Judges, Supreme Court of India,