Follow KVARTHA on Google news Follow Us!
ad

327 ട്രാഫിക് ലംഘനങ്ങള്‍; 4 എമിറേറ്റുകളിലുമായി രണ്ട് ലക്ഷത്തിലേറെ ദിര്‍ഹം പിഴ; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി കാര്‍ പിടിച്ചെടുത്തു

ദുബൈ: (www.kvartha.com 28/07/2015) നാല് എമിറേറ്റുകളിലുമായി 327 ട്രാഫിക് ലംഘനങ്ങള്‍ നടത്തിയ എമിറേറ്റി യുവാവിന്റെ കാര്‍ പോലീസ് പിടികൂടി. Emirati, Traffic Violations, Fines, Seized,
ദുബൈ: (www.kvartha.com 28/07/2015) നാല് എമിറേറ്റുകളിലുമായി 327 ട്രാഫിക് ലംഘനങ്ങള്‍ നടത്തിയ എമിറേറ്റി യുവാവിന്റെ കാര്‍ പോലീസ് പിടികൂടി. കൂടാതെ യുവാവിന്റെ ലൈസന്‍സും പോലീസ് റദ്ദാക്കി. പോലീസ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുവരെ ഇയാള്‍ തന്റെ രണ്ട് കാറുകളിലും നഗരങ്ങള്‍ ചുറ്റിയടിച്ചു.

ഷാര്‍ജ പോലീസിന്റെ സഹായത്തോടെ അല്‍ ദൈദിലുള്ള വസതിയില്‍ നിന്നുമാണ് ദുബൈ പോലീസ് യുവാവിന്റെ കാറുകള്‍ പിടികൂടിയത്.

Emirati, Traffic Violations, Fines, Seized,

തന്റെ ഉടമസ്ഥതയിലുള്ള വെള്ള കാര്‍ ഉപയോഗിച്ച് ഇയാള്‍ 221 ട്രാഫിക് ലംഘനങ്ങള്‍ നടത്തുകയും 132,930 ദിര്‍ഹം പിഴ വരുത്തുകയും ചെയ്തതായി ദുബൈ പോലീസ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സെയ്ഫ് മൊഹൈര്‍ അല്‍ മസ്‌റൂയി അറിയിച്ചു. ഇതില്‍ 157 ട്രാഫിക് ലംഘനങ്ങള്‍ ദുബൈയിലും 38 എണ്ണം ഷാര്‍ജയിലും 7 എണ്ണം അബൂദാബിയിലും 19 എണ്ണം സാലിക്കിലുമാണുണ്ടായത്.

തന്റെ സഹോദരിയുടെ പേരിലുള്ള ഓറഞ്ച് നിറത്തിലുള്ള കാറുമായി 106 ട്രാഫിക് ലംഘനങ്ങളാണിയാള്‍ നടത്തിയിരിക്കുന്നത്. 80,330 ദിര്‍ഹം പിഴയും. ദുബൈയില്‍ 87, ഷാര്‍ജയില്‍ 8, അബൂദാബിയില്‍ 7, ഉമ്മുല്‍ ഖുവൈനില്‍ ഒന്ന് ഇങ്ങനെയാണ് ട്രാഫിക് ലംഘനങ്ങളുടെ എണ്ണം. കൂടാതെ 3 സാലിക് ലംഘനങ്ങളുമുണ്ട്.

പിഴ അടയ്ക്കാന്‍ നിരവധി തവണ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ് ദുബൈ പോലീസ് ഷാര്‍ജയിലെത്തി വാഹനങ്ങള്‍ പിടികൂടിയത്.

SUMMARY: An Emirati who accumulated traffic fines of Dh213,260 in four emirates and refused to pay them, had his cars seized and his driving licence suspended.

Keywords: Emirati, Traffic Violations, Fines, Seized,