Follow KVARTHA on Google news Follow Us!
ad

മുസാഫര്‍നഗറില്‍ കലാപ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു; പള്ളിക്കകത്ത് സ്ഫോടനം

മുസാഫര്‍നഗറിലെ ഭുമ്മ ജില്ലയിലെ പള്ളിയില്‍ ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ സ്ഫോടനത്തില്‍. A bomb explosion has occurred inside a mosque in Muzaffarnagar.
മുസാഫര്‍നഗര്‍: (www.kvartha.com 02/07/2015) മുസാഫര്‍നഗറിലെ ഭുമ്മ ജില്ലയിലെ പള്ളിയില്‍ ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ സ്ഫോടനത്തില്‍ ഇമാമിനും മറ്റ് ആറോളം പേര്‍ക്കും പരുക്കേറ്റു.

പള്ളിക്ക് മുന്നില്‍ തിങ്കളാഴ്ച്ച സതവീര്‍ കശ്യപ് എന്ന വ്യക്തി കൊലചെയ്യപ്പെട്ടതിന്‍റെ തുടര്‍ച്ചയായാണ് സ്ഫോടനം ഉണ്ടായതെന്ന് കരുതപ്പെടുന്നു.

പുറത്ത് നിന്നുള്ള ചിലയാളുകള്‍ പള്ളിക്കകത്തേക്ക് ബോംബ്‌ എറിയുകയായിരുന്നെന്ന് പരുക്കേറ്റ ഇമാം മുഹമ്മദ്‌ മുനീര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ബോംബ്‌ നേരത്തെ തന്നെ പള്ളിയില്‍ സ്ഥാപിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയാണ് പ്രതികളുടെ ഉദ്ദേശ്യമെന്ന് പോലീസ് പറഞ്ഞു.

ജില്ലയിലെ വിവധ പ്രദേശങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പോലീസ് സേനയെ വിന്യസിച്ചതായി മുസാഫര്‍നഗറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് കെ.ബി.സിംഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMA
Bomb Explosion, Muzaffarnagar, Mosque, Imam, Police
RY: A bomb explosion has occurred inside a mosque in Muzaffarnagar. The imam and several other peoples got injured in the explosion.

Keywords: Bomb Explosion, Muzaffarnagar, Mosque, Imam, Police