Follow KVARTHA on Google news Follow Us!
ad

ഐ പി എല്‍; ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബി സി സി ഐ

ഐ.പി.എല്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളിതാരം ശ്രീശാന്തിന്റെ New Delhi, Court, Application, Cricket, Sports,
ഡെല്‍ഹി: (www.kvartha.com 28/07/2015) ഐ.പി.എല്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളിതാരം ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പാട്യാല ഹൗസ് കോടതി വിധി  ശ്രീശാന്തിന് അനുകൂലമാണെന്നും വിലക്ക് നീക്കണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

അതേസമയം കോടതി വെറുതെവിട്ടെങ്കിലും വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടില്‍
ഉറച്ചുനില്‍ക്കുകയായിരുന്നു നേരത്തെ ബി.സി.സി.ഐ. ക്രിമിനല്‍ കോടതി വെറുതെ വിടുന്നതും വിചാരണക്ക് ശേഷം കുറ്റമുക്തനാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കുറ്റവാളിയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീശാന്തിനെ ദില്ലി പ്രത്യേക കോടതി ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കിയത്. അതേതുടര്‍ന്ന് ശ്രീശാന്തിനെ ക്രിക്കറ്റില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു.
Ban on S. Sreesanth and Company May be Reviewed: BCCI Secretary Anurag Thakur, New Delhi, Court, Application, Cricket, Sports.

Also Read:
സാരിയും പര്‍ദ്ദയും ധരിച്ച് സ്ത്രീകള്‍ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കണം

Keywords: Ban on S. Sreesanth and Company May be Reviewed: BCCI Secretary Anurag Thakur, New Delhi, Court, Application, Cricket, Sports.