Follow KVARTHA on Google news Follow Us!
ad

ജനന സമയത്ത് ഡോക്ടറുടെ അശ്രദ്ധയില്‍ കാഴ്ച നഷ്ടപ്പെട്ടു; 18 വര്‍ഷത്തിനു ശേഷം 1.80 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ജനന സമയത്ത് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ കാഴ്ച നഷ്ടപ്പെട്ട യുവതിക്ക് 18 വര്‍ഷത്തിന് ശേഷംNew Delhi, chennai, Mumbai, Treatment, America, National,
ഡെല്‍ഹി: (www.kvartha.com 02/07/2015) ജനന സമയത്ത് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ കാഴ്ച നഷ്ടപ്പെട്ട യുവതിക്ക് 18 വര്‍ഷത്തിന് ശേഷം 1.80 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. 1996ല്‍ യുവതിയുടെ ജനന സമയത്ത് ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച അശ്രദ്ധയുടെ ഫലമായി ഒരു വയസ്സ് ആവുമ്പോഴേക്കും കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഗ്മോറിലെ ആശുപത്രിയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വി കെ കൃഷ്ണകുമാറിന്റേയും ഭാര്യയുടേയും മകള്‍ക്കാണ് പ്രസവ സമയത്തെ അശ്രദ്ധകൊണ്ട് കാഴ്ച നഷ്ടപ്പെട്ടത്.  1996ല്‍ ആണ് 10ആഴ്ച മുമ്പേ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ സമയമെത്തും മുമ്പ് പ്രസവിച്ച കുട്ടികളുടെ റെട്ടിനക്ക് ബാധിക്കുന്ന അസുഖം തടയാനുള്ള പ്രധിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് കുട്ടിക്ക് മാസങ്ങള്‍ക്കുള്ളില്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.
Baby blinded by medical negligence in 1996, SC orders Rs 1.80 cr compensation in 2015

കാഴ്ചശക്തി വീണ്ടെടുക്കാമെന്ന പ്രതീക്ഷയില്‍ ചെന്നൈയിലും മുംബൈയിലും മധുരയിലും കൊണ്ടുപോയി
ചികിത്സിച്ചു. എന്നിട്ടും ഫലമില്ലെന്ന് കണ്ടപ്പോള്‍ നാലുവര്‍ഷം അമേരിക്കയിലും ചികിത്സ നടത്തി. എന്നിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്ന് കൃഷ്ണകുമാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

 ജെ എസ് കേകറിന്റേയും എസ് ബോബ്‌ഡേയുടേയും നേതൃത്വത്തിലുള്ള ബെഞ്ച് 1.80 കോടി നഷ്ടപരിഹാരവും 45 ലക്ഷം ചികിത്സയ്ക്ക് ചെലവാക്കിയ പണവും കൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

Also Read: 
താന്നിയടിയില്‍ രണ്ടാമതും സി.പി.എം. കൊടി മോഷണം പോയി; 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords: Baby blinded by medical negligence in 1996, SC orders Rs 1.80 cr compensation in 2015, New Delhi, chennai, Mumbai, Treatment, America, National.