Follow KVARTHA on Google news Follow Us!
ad

പ്രേമം സിനിമയുടെ വ്യാജന്‍; രാജിവെച്ച അന്‍വറിന് ഫേസ്ബുക്കിലൂടെ ബി ഉണ്ണികൃഷ്ണന്റെ മറുപടി

റെക്കാര്‍ഡ് വിജയം നേടിയ പ്രേമം സിനിമയുടെ വ്യാജപ്പതിപ്പുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സംവിധായകരുടെ Kochi, Director, Resignation, Facebook, Internet, Criticism, Cinema, Kerala,
കൊച്ചി: (www.kvartha.com 02/07/2015) റെക്കാര്‍ഡ് വിജയം നേടിയ പ്രേമം സിനിമയുടെ വ്യാജപ്പതിപ്പുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയില്‍ നിന്ന് രാജിവെച്ച സംവിധായകനും 'പ്രേമം' സിനിമയുടെ നിര്‍മാതാവുമായ അന്‍വര്‍ റഷീദിന് മറുപടിയുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി ഇന്റര്‍നെറ്റിലൂടെയും മറ്റും പ്രചരിക്കപ്പെടുന്നതായുള്ള വിവരം അറിഞ്ഞപ്പോള്‍ തന്നെ അന്‍വറിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും  സംഘടനാപ്രതിനിധി എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Kochi, Director, Resignation, Facebook, Internet, Criticism,'പ്രേമം' സിനിമ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പോലീസുമായി ചെന്ന് വ്യാജന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. പ്രേമത്തിന്റെ വ്യാജവേട്ടയില്‍ തന്റെയും സംഘടനയുടെയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

പൈറസിക്കെതിരെ ചലച്ചിത്ര സംഘടനകള്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിത്വം രാജിവെക്കുന്നതായി കഴിഞ്ഞദിവസം അന്‍വര്‍ റഷീദ് വ്യക്തമാക്കിയിരുന്നു.

മാത്രമല്ല സംഘടനകളെ കൊണ്ട് മലയാള സിനിമയ്ക്ക് പ്രയോജനമില്ലെന്നും ഇനിമുതല്‍ സംഘടനയുടെ പിന്തുണയില്ലാതെ സിനിമ നിര്‍മിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

Also Read:
ട്രെയിനില്‍നിന്നും തെറിച്ചുവീണ് മധ്യവയസ്‌ക്കന്‍ മരിച്ചു
Keywords: Kochi, Director, Resignation, Facebook, Internet, Criticism, Cinema, Kerala.