Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യയുടെ വൈകിപറക്കല്‍; വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസിന്‍റെയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്‍റെയും വിമാനങ്ങള്‍. Central Aviation Ministry seeks report from Air India for the delay in flight timings.
ന്യൂഡല്‍ഹി: (www.kvartha.com 02/07/2015) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസിന്‍റെയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്‍റെയും വിമാനങ്ങള്‍ വൈകിയത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് ഉടന്‍ തന്നെ എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍.എന്‍.ചൗബെ വ്യാഴാഴ്ച്ച പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 29ന് മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന ഫദ്നാവിസിനെ അനുഗമിച്ചയാള്‍ക്ക് അംഗീകൃത യുഎസ് വിസ ഇല്ലെന്ന് ആരോപിച്ച് വിമാനം ഒരു മണിക്കൂറോളം വൈകിയിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പരദേശിയുടെ പാസ്പോര്‍ട്ടിലാണ് അംഗീകൃത വിസയില്ലെന്ന എയര്‍ ഇന്ത്യയുടെ കണ്ടെത്തലിനെ തുടര്‍ന്ന് വിമാനം വൈകിയത്.

ജൂണ്‍ 24 ന് ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് റിജിജു സഞ്ചരിച്ച വിമാനവും സമാനമായ കാരണത്താല്‍ വൈകിയിരുന്നു.
Air India, Flight, Delay, Aviation Ministry

SUMMARY: Central Aviation Ministry seeks report from Air India for the delay in flight timings. Recently the flights of Maharashtra Chief Minister Devendra Fadnavis and Central Minister Kiran Rijiju has been delayed by Air India.

Keywords:Air India, Flight, Delay, Aviation Ministry