Follow KVARTHA on Google news Follow Us!
ad

കാമുകിയെ വിവാഹം ചെയ്യാനായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട വിവരം പിതാവിനോട് പറഞ്ഞു; ഇന്ത്യന്‍ കമിതാക്കള്‍ അറസ്റ്റില്‍

അബൂദാബി: (www.kvartha.com 02/07/2015) പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്.UAE, Abu Dhabi, Lovers, Jail, Illicit affair, Indians,
അബൂദാബി: (www.kvartha.com 02/07/2015) പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്. ഇതിനെ ഏറെക്കുറെ ശരിവെക്കുന്നതാണ് അബൂദാബിയില്‍ നടന്ന സംഭവം. ഇന്ത്യക്കാരായ കമിതാക്കള്‍ കടുത്ത പ്രണയത്തെ തുടര്‍ന്ന് ജയിലാകുന്ന അവസ്ഥയിലാണ്. കമിതാക്കള്‍ക്ക് 19 വയസാണ് പ്രായം.

മകളെ വിവാഹം ചെയ്ത് തരണമെന്ന് പറയാനാണ് കാമുകന്‍ കാമുകിയുടെ പിതാവിനെ കാണാന്‍ കാമുകിയുടെ വീട്ടിലെത്തിയത്. എന്നാല്‍ കാമുകന്‍ എത്തുമ്പോള്‍ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നിയാള്‍ ഡ്രോയിംഗ് റൂമില്‍ കാത്തിരുന്നു. അല്പ സമയം കഴിഞ്ഞ് പിതാവെത്തി.

വീട്ടില്‍ മകള്‍ക്കൊപ്പം പയ്യനെ കണ്ടതോടെ പിതാവ് കോപം കൊണ്ട് വിറച്ചു. ഇതിനിടയില്‍ പയ്യന്‍ വിവാഹക്കാര്യം എടുത്തിട്ടു. പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നും അവളെ വിവാഹം ചെയ്തു തരണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പിതാവ് ആവശ്യം തള്ളി. മകളെ വിവാഹം ചെയ്ത് തരാനാകില്ലെന്ന് തറപ്പിച്ച് പറഞ്ഞു.

ഇതോടെ പയ്യന്‍ അടുത്ത വെടി പൊട്ടിച്ചു. മകളുമായി താന്‍ പലപ്രാവശ്യം ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും അതിനാല്‍ വിവാഹം കഴിച്ച് തരുന്നതാണ് നല്ലതെന്നുമായിരുന്നു പയ്യന്‍ പറഞ്ഞത്. ഇതോടെ കോപാകുലനായ പിതാവ് പോലീസിനെ വിളിച്ചുവരുത്തി. അവിഹിതബന്ധത്തിലേര്‍പ്പെട്ടതിന് കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കമിതാക്കള്‍ക്കെതിരായ വിചാരണ അബൂദാബി ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. അടുത്ത വിചാരണ സെപ്റ്റംബര്‍ 9നാണ്. കമിതാക്കള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി വൈദ്യ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാമുകിയും ഇന്ത്യക്കാരിയാണ്.
UAE, Abu Dhabi, Lovers, Jail, Illicit affair, Indians,

SUMMARY: A 19-year-old Indian school boy risked going to prison to marry his girl friend of the same nationality when he revealed to her father in Abu Dhabi that they have an affair.

Keywords: UAE, Abu Dhabi, Lovers, Jail, Illicit affair, Indians,