Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്ട് ഫോണുകളെക്കുറിച്ചുള്ള 5 അബദ്ധവിചാരങ്ങള്‍

ഓരോ സാങ്കേതികവിദ്യയും നമുക്ക് ഇടയില്‍ പ്രചാരം നേടുന്നത് ചില തെറ്റിധാരണകള്‍ നമ്മളില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടാണ്. ജനങ്ങള്‍ ഏറ്റവും Smart Phone, Technology, Business
(www.kvartha.com 18/07/2015)  ഓരോ സാങ്കേതികവിദ്യയും നമുക്ക് ഇടയില്‍ പ്രചാരം നേടുന്നത് ചില തെറ്റിധാരണകള്‍ നമ്മളില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണാകട്ടെ പേഴ്‌സണല്‍ കമ്പ്യൂട്ടറാകട്ടെ ക്യാമറയാകട്ടെ ഇത്തരത്തിലൊരോ മിത്തുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ മിത്തുകളാണ് ഓരോ ഉപഭോക്താവും എന്ത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്. ഇങ്ങനെ, സ്മാര്‍ട്ട് ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്ന അഞ്ച് തെറ്റിധാരണകളാണ് ചുവടെ ചേര്‍ക്കുന്നത്.

1. കൂടുതല്‍ മെഗാപിക്‌സലോടു കൂടിയ ഫോണ്‍ എന്നതിനര്‍ത്ഥം നല്ല ക്യാമറയോടു കൂടിയ ഫോണാണെന്ന് ധാരണ

സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുന്ന ഏതൊരു വ്യക്തിയുടെയും മനസില്‍ വരുന്ന ഒരു കാര്യമാണ് ഉയര്‍ന്ന പിക്ചര്‍ ക്വാളിറ്റിയോടു കൂടിയതായിരിക്കണം സ്വന്തമാക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എന്നത്. അതിനായി ഉയര്‍ന്ന മെഗാപിക്‌സലോടു കൂടിയ ക്യാമറയുള്ള ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഉയര്‍ന്ന മെഗാപിക്‌സല്‍ എന്നതിനര്‍ത്ഥം എടുക്കുന്ന പിക്ചറിന്റെ ഉയര്‍ന്ന ക്വാളിറ്റി അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. എടുത്ത പിക്ചറുകളുടെ പ്രിന്റ് എടുക്കുമ്പോള്‍ മാത്രമാണ് കൂടിയ മെഗാപിക്‌സല്‍ മൂലമുള്ള പിക്ചര്‍ ക്വാളിറ്റി ലഭിക്കുന്നത്. നല്ല വ്യക്തതയോടു കൂടിയുള്ള ഇമേജുകളെടുക്കാനാവശ്യമായ സ്മാര്‍ട്ട് ഫോണുകളാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ മെഗാപിക്‌സലിന്റെ അളവുകളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സെന്‍സറുകള്‍ക്കും ദ്വാരത്തിന്റെ വലുപ്പം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.

2. ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുള്ള ഫോണെന്നാല്‍ ഈടുനില്‍ക്കുന്ന ബാറ്ററിയോടു കൂടിയ ഫോണെന്ന ധാരണ

മികച്ച ബാറ്ററി കപ്പാസിറ്റിയെന്നാല്‍ മികച്ച ബാറ്ററി പെര്‍ഫോമെന്‍സ് എന്നല്ല അര്‍ത്ഥം. ബാറ്ററി ലൈഫിനെ സ്വാധീനിക്കുന്ന മറ്റുചില ഘടകങ്ങള്‍ കൂടിയുണ്ട്. പ്രൊസസ്സര്‍ ആര്‍ക്കിടെക്ചര്‍, ആപ്പുകള്‍ക്കുള്ള മള്‍ട്ടിത്രഡിങ് സപ്പോര്‍ട്ട് തുടങ്ങിയവ ഇതിനെ സ്വാധീനിക്കും.

3. കൂടുതല്‍ കോര്‍ എന്നതിനര്‍ത്ഥം മികച്ച പെര്‍ഫോമെന്‍സ്

മികച്ച ബാറ്ററി കപ്പാസിറ്റിയെന്നത് സാധാരണയായി അര്‍ത്ഥമാക്കുന്നത് മികച്ച ബാറ്ററി ലൈഫ് എന്നതാണ്. പക്ഷെ എല്ലായ്‌പ്പോഴും ഇതു ഇങ്ങനെയാവണമെന്നില്ല. ഉദാഹരണമായി അനസ് സെന്‍ഫോണ്‍ 2 വിന് 3,000എംഎഎച്ച് ബാറ്ററിയാണുള്ളത്. എന്നാല്‍ ഇത് ഒരു ദിവസത്തില്‍ കുറവേ ലൈഫ് ഉള്ളൂ. അതേസമയം മൈക്രോമാക്‌സിന്റെ യു യുറേക്കയ്ക്ക് 2,500എം.എ.എച്ച് ബാറ്ററിയാണുള്ളത്. എന്നാല്‍ ഇതിന് ഒന്നര ദിവസത്തോളം ലൈഫ് ഉണ്ട്. കാരണം അതിന്റെ പ്രൊസസ്സര്‍ ആണ്.

ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ആവുന്ന മോശം ആപ്പുകള്‍, ബാഗ്രൗണ്ട് പ്രൊസസ്സിങ്, വൈ ഫൈ എല്ലാസമയവും ഓണ്‍ ചെയ്യുന്നത് എന്നിവയാണ് ഫോണ്‍ ബാറ്ററി ലൈഫ് കുറയാനുള്ള മറ്റ് കാരണങ്ങള്‍.

4. ഓട്ടോമാറ്റിക് ബ്രൈറ്റ്‌നെസ്, ലൈവ് വാള്‍പേപ്പേഴ്‌സ്, ബ്ലൂടൂത്ത് എന്നിവ ബാറ്ററി ലൈഫ് കുറയ്ക്കും

ഇത്തരം ഫീച്ചേഴ്‌സ് ഓണ്‍ ചെയ്യുന്നതിന് ബാറ്ററി ആവശ്യമുണ്ട്. എന്നാല്‍ അത് ബാറ്ററി ലൈഫ് കുറയ്ക്കില്ല. ഇവ ഓഫ് ചെയ്താല്‍ ബാറ്ററി ലൈഫില്‍ വെറും 2%ത്തിന്റെ വ്യത്യാസം മാത്രമേ ഉണ്ടാവുന്നുള്ളൂ.

5. ഫോണിനു അടുത്ത് കാന്തം ഉണ്ടെങ്കില്‍ നിങ്ങളുടെ ഡാറ്റകള്‍ മുഴുവന്‍ മായ്ക്കപ്പെടും

സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഫഌഷ് സ്റ്റോറേജ് സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് ടൈപ്പാണ്. അല്ലാതെ മാഗ്‌നറ്റിക് ഹാര്‍ഡ് ഡ്രൈവ്‌സ് അല്ല. അതുകൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌റ്റോറേജിന് കാന്തത്തിന്റെ പ്രഭാവം പ്രതിരോധിക്കാനാവും.