Follow KVARTHA on Google news Follow Us!
ad

പറക്കും തളികകള്‍ ഭൂമിയിലെത്തിയത് നാസ എന്തിനാണ് ഒളിച്ചുവെക്കുന്നത്? ലൈവ് സംപ്രേഷണത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട പറക്കും തളികകളുടെ വീഡിയോ

വാഷിംഗ്ടണ്‍: (www.kvartha.com 30/06/2015) ഭൂമിയില്‍നിന്നും പറക്കും തളികകള്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുUFO, NASA, Video,
വാഷിംഗ്ടണ്‍: (www.kvartha.com 30/06/2015) ഭൂമിയില്‍നിന്നും പറക്കും തളികകള്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷനില്‍ നിന്നും ലൈവായി സം പ്രേഷണം ചെയ്യുന്നതിനിടയിലാണ് മൂന്ന് പറക്കും തളികകള്‍ കണ്ടത്. എന്നാല്‍ പറക്കും തളികകള്‍ ദൃശ്യമായതോടെ നാസ സംപ്രേഷണം കട്ട് ചെയ്തത് ദുരൂഹത ഉയര്‍ത്തുന്നു.

പ്ലീസ് സ്റ്റാന്റ്‌ബൈ എന്ന സന്ദേശമായിരുന്നു ഏറെ നേരത്തേയ്ക്ക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പറക്കും തളികകളെ കുറിച്ച് നാസ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പറക്കും തളികകള്‍ ഭൂമിയില്‍ വന്ന് പോയതായി റിപോര്‍ട്ടുണ്ട്.


ഇന്ത്യയില്‍ കാണ്‍പൂരിലെ ഒരു ബാലന്‍ പറക്കും തളികയുടെ ചിത്രങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 4 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. സൂര്യോദയത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് പറക്കും തളിക ക്യാമറയില്‍ പതിഞ്ഞത്.

സ്‌റ്റോണ്‍ഹേഗിന് മുകളില്‍ പറക്കും തളിക പ്രത്യക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. വീഡിയോയില്‍ കാണുന്ന പോലെ തന്നെ കറുത്ത നിറവും ഡിസ്‌ക് ആകൃതിയുമാണ് പറക്കും തളികയ്ക്കുള്ളത്.
UFO, NASA, Video,

SUMMARY: Washington :- In a shocking footage which went viral on social media, three UFOs leaving Earth have been spotted before NASA unexpectedly cut the live feed.

Keywords: UFO, NASA, Video, 


പറക്കും തളികകള്‍ ഭൂമിയിലെത്തിയത് നാസ എന്തിനാണ് ഒളിച്ചുവെക്കുന്നത്? ലൈവ് സംപ്രേഷണത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട പറക്കും തളികകളുടെ വീഡിയോRead: http://goo.gl/8sbFVn
Posted by Kvartha World News on Tuesday, June 30, 2015