Follow KVARTHA on Google news Follow Us!
ad

പ്രസംഗത്തിനെതിരായ പരിഹാസം: മേഘ്‌ന നിയമനടപടി ആലോചിച്ചു; വേണ്ടെന്നു പറഞ്ഞു ബിജെപി

ഒ രാജഗോപാലിനു വേണ്ടി അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി പുലിവാലു പിടിച്ചThiruvananthapuram, BJP, Leaders, Poster, Police, Case, Kerala,
തിരുവനന്തപുരം: (www.kvartha.com 24/06/2015) ഒ രാജഗോപാലിനു വേണ്ടി അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി പുലിവാലു പിടിച്ച സീരിയല്‍ നടി മേഘ്‌നം വിന്‍സന്റ് സോഷ്യല്‍ മീഡിയയ്‌ക്കെതിരേ നിയമനീക്കം ആലോചിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ അഭിപ്രായം ചോദിച്ച ബിജെപി നേതാക്കളും അടുത്ത സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തി. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും സാമൂഹിക മാധ്യമങ്ങളും ദിവസങ്ങളായി പ്രചരിപ്പിക്കുന്ന അവരുടെ പ്രസംഗത്തിന്റെ വീഡിയോയും ആക്ഷേപഹാസ്യ പോസ്റ്റുകളും പിന്‍വലിപ്പിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്.

തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടിട്ട് മേഘ്‌ന കുഴപ്പത്തിലായതില്‍ വിഷമമുള്ള ബിജെപി അമൃതയെ 'രക്ഷിക്കാന്‍' ഒരു ശ്രമം നടത്തുന്നതിനേക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഐടി വകുപ്പിലെ 166 (എ) വകുപ്പ് മരവിപ്പിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അത്തരമൊരു ശ്രമവും വിജയിക്കില്ലെന്നു അവരുടെ അഭിഭാഷകര്‍ തന്നെ അറിയിക്കുകയായിരുന്നത്രേ. മുമ്പ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടി സൈബര്‍ പോലീസിനെ സമീപിക്കുകയോ കോടതിയില്‍ പോവുകയോ ചെയ്യാമായിരുന്നു.

എന്നാല്‍ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ലഭിച്ച ഹര്‍ജി
പരിഗണിച്ച് സുപ്രീംകോടതി ആ വകുപ്പ് മരവിപ്പിച്ചത് സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനൊപ്പം തന്നെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ടു ദുരുപയോഗം ചെയ്യപ്പെടുന്നതായി വിമര്‍ശനമുയര്‍ന്ന കേരള പോലീസ് ആക്റ്റിലെ 118 (ഡി) വകുപ്പും കോടതി റദ്ദാക്കിയിരുന്നു. അതേസമയം, വ്യക്തികളുടെ അന്തസും സ്വകാര്യതയും മാനിക്കാത്ത ഇന്റര്‍നെറ്റ് ഇടപെടലുകള്‍ വിലക്കുന്ന ഐടി ആക്റ്റിലെ മറ്റു 69, 79 എന്നീ വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.

മേഘ്‌നയുടെ പ്രസംഗത്തെ പരിഹസിക്കുന്നതും അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇടുന്നതും അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചാണെന്നു സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് ലഭിച്ച നിയമോപദേശം എന്ന് അറിയുന്നു. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുതന്നെ വഞ്ചിയൂര്‍ ബാറിലെ അഭിഭാഷകനായ എസ് സുരേഷ് ആണ്. അദ്ദേഹവും ഈ നിലയിലാണ് ഉപദേശം നല്‍കിയതെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം മേഘ്‌ന അരുവിക്കരയില്‍ രാജഗോപാലിനു വേണ്ടി നടത്തിയ പ്രസംഗം മണ്ടത്തരങ്ങളും കൗതുകങ്ങളും നിറഞ്ഞതായിരുന്നു. ചെന്നെ , മുംബൈ തുടങ്ങിയ 'വിദേശ രാജ്യങ്ങളില്‍' കാറിലിരുന്ന് കണ്ണെഴുതാമെന്നും ഇവിടെ റോഡ് മോശമായതുകൊണ്ട് അതു പറ്റില്ലെന്നും മറ്റുമായിരുന്നു പ്രസംഗം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്‌ന പ്രശസ്തയായത്.
Serial actress irriated on Social media posts, Thiruvananthapuram, BJP, Leaders, Poster, Police, Case, Kerala.


Keywords: Serial actress irriated on Social media posts, Thiruvananthapuram, BJP, Leaders, Poster, Police, Case, Kerala.