Follow KVARTHA on Google news Follow Us!
ad

കുടവയറും അമിത വണ്ണവുമുണ്ടോ, പരിഹാരം ഇതാ...

വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വെള്ളമാണ് പ്രതിവിധി. ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും Health, Article, Fat, Good Health, Morning
ഫിദ ഫാത്വിമ

വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വെള്ളമാണ് പ്രതിവിധി. ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും.

കക്കിരി ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. ഒരു ഭരണിയിലോ ജഗ്ഗിലോ എട്ട് ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേര്‍ത്തു ഇളക്കി ഒരു രാത്രി മുഴുവന്‍ വെക്കുക. ഫ്രിഡ്ജില്‍ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനു മുന്‍പ് ആരംഭിച്ചാല്‍ അത് ഏറെ ഗുണം ചെയ്യും.

കുടിച്ച ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം നിങ്ങളുടെ ശരീരത്തില്‍ നടക്കുന്നതായി നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യും. തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 35 കഷണം വെള്ളരി വട്ടത്തില്‍ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തില്‍ അറിഞ്ഞതും, കാല്‍ ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനീയമാണ്.

വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളാവാനോയിഡ് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഫങ്കസ് ബാധയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്.
Health, Article,  Fat,  Good  Health,  Morning,  Self Treatment for obesity.

Keywords:  Health, Article,  Fat,  Good  Health,  Morning,  Self Treatment for obesity.