Follow KVARTHA on Google news Follow Us!
ad

പ്രൊഫൈല്‍ പിക്ച്ചറിന് മഴവില്ലഴക്; ഫേസ്ബുക്കികള്‍ പിടിച്ച പുലിവാല്

ന്യൂഡല്‍ഹി: (www.kvartha.com 27/06/2015) ശനിയാഴ്ച രാവിലെ ഫേസ്ബുക്കില്‍ മുഖം നോക്കാന്‍ കയറിയവര്‍ ആദ്യം കണ്ടത് ഫേസ്ബുക്ക് ഈശ്വരന്‍ മാര്‍ക്ക് സൂക്കന്‍ബര്‍ഗിന്റെ മഴവില്‍ നിറങ്ങളില്‍ വിരിഞ്ഞ പ്രൊഫൈല്‍ പിക്ച്ചറാണ്.facebook.com/celebratepride, Facebook, Rainbow, Profile picture,
ന്യൂഡല്‍ഹി: (www.kvartha.com 27/06/2015) ശനിയാഴ്ച രാവിലെ ഫേസ്ബുക്കില്‍ മുഖം നോക്കാന്‍ കയറിയവര്‍ ആദ്യം കണ്ടത് ഫേസ്ബുക്ക് ഈശ്വരന്‍ മാര്‍ക്ക് സൂക്കന്‍ബര്‍ഗിന്റെ മഴവില്‍ നിറങ്ങളില്‍ വിരിഞ്ഞ പ്രൊഫൈല്‍ പിക്ച്ചറാണ്. സ്വന്തം പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഏഴഴക് വിരിയിക്കാനുള്ള സൂത്ര വിദ്യയും മാര്‍ക്ക് സൂക്കന്‍ബര്‍ഗ് പോസ്റ്റിനൊപ്പം നല്‍കിയിരുന്നു.

ഇത് കണ്ടപാടെ മലയാളികളില്‍ പലരും സ്വന്തം പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഏഴഴകിലാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിയ യുഎസ് സുപ്രീം കോടതി വിധിയുടെ തുടര്‍ സംഭവമാണീ മഴവില്ലഴകെന്ന് പലരും അറിഞ്ഞില്ല. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കാന്‍ നമ്മള്‍ മിടുക്കരാണല്ലോ?

രാവിലെ ജോലിത്തിരക്കില്‍ പ്രൊഫൈല്‍ പിക്ച്ചറിന് ഏഴ് നിറം നല്‍കാന്‍ കഴിയാത്ത പലരും വൈകിട്ട് മുഖപുസ്തകം തുറന്ന് നോക്കി. അപ്പോഴാണ് സ്വവര്‍ഗ വിവാഹത്തിനുള്ള പിന്തുണയുടെ മറ്റൊരു രൂപമാണിതെന്ന് അവര്‍ അറിഞ്ഞത്.

ഏറ്റവും രസകരം സ്വവര്‍ഗ വിവാഹത്തെ ശക്തിയുക്തം എതിര്‍ക്കുന്ന പലരും സെക്കന്റുകള്‍ക്കുള്ളില്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചുവെന്നതാണ്. എന്നാല്‍ അബദ്ധം പറ്റിയെന്നറിഞ്ഞ പലരും ഉടനെ പ്രൊഫൈല്‍ പിച്ചറുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി.

സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് പിന്തുണ നല്‍കാനാണ് ഫേസ്ബുക്ക് പുതിയ ടൂള്‍ പുറത്തിറക്കിയത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള പ്രമുഖരുടെ പ്രൊഫൈല്‍ പിച്ചറുകള്‍ മഴവില്ലഴകണിഞ്ഞിരുന്നു.

facebook.com/celebratepride എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് പ്രൊഫൈല്‍ പിക്ചറുകള്‍ ഏഴഴകിലാക്കുന്നത്.
acebook.com/celebratepride, Facebook, Rainbow, Profile picture,

Keywords: facebook.com/celebratepride, Facebook, Rainbow, Profile picture,