Follow KVARTHA on Google news Follow Us!
ad

മുസ്ലീങ്ങള്‍ക്ക് റംസാന്‍ ആശംസ; നെതര്‍ലന്റ് പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍

ആംസ്റ്റര്‍ഡാം: (www.kvartha.com 23/06/2015) മുസ്ലീങ്ങള്‍ക്ക് റംസാന്‍ ആശംസിച്ച നെതര്‍ലന്റ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. ഇതാദ്യമായാണ് മാര്‍ക്ക് റുട്ടേ മുസ്ലീങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. Ramadan, Greetings, Netherlands, PM<
ആംസ്റ്റര്‍ഡാം: (www.kvartha.com 23/06/2015) മുസ്ലീങ്ങള്‍ക്ക് റംസാന്‍ ആശംസിച്ച നെതര്‍ലന്റ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. ഇതാദ്യമായാണ് മാര്‍ക്ക് റുട്ടേ മുസ്ലീങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രാജ്യത്തെ ഒരു മില്യണ്‍ മുസ്ലീങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ പ്രമുഖ ഡച്ച് രാഷ്ട്രീയനേതാവായ ഗീര്‍ട്ട് വില്‍ഡേഴ്‌സും ജനങ്ങളും പ്രധാനമന്ത്രിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തി.

മുസ്ലീം വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്. ക്രിസ്മസിനോ മറ്റ് ആഘോഷ ദിനങ്ങള്‍ക്കോ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നിട്ടില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.

അതേസമയം യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സമാനമായ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും അവര്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇസ്ലാമിന് ഇരകളായിട്ടുള്ളവരുടെ മുഖത്തേറ്റ അടിയാണ് പ്രധാനമന്ത്രിയുടെ റമദാന്‍ സന്ദേശമെന്നും ചിലര്‍ ആരോപിച്ചു.
Ramadan, Greetings, Netherlands, PM<

SUMMARY: Amsterdam, June 22: Mark Rutte, Prime Minister of Netherlands came under heavy criticism for wishing Ramazan greetings to Muslims.

Keywords: Ramadan, Greetings, Netherlands, PM