Follow KVARTHA on Google news Follow Us!
ad

മുസ്ലീം യുവാവിനെ ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകള്‍; മുസാഫര്‍നഗറില്‍ സംഘര്‍ഷാവസ്ഥ

മുസാഫര്‍നഗര്‍: (www.kvartha.com 29/06/2015) മുസ്ലീം യുവാവിനെ ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. Uttar Pradesh, Muzaffarnagar, Brutalities, Muslim, Bhajrang Dal,
മുസാഫര്‍നഗര്‍: (www.kvartha.com 29/06/2015) മുസ്ലീം യുവാവിനെ ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. യുപിയിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. beyondheadlines.in എന്ന വെബ്‌സൈറ്റാണ് ആദ്യം ഈ വീഡിയോകള്‍ പുറത്തുവിട്ടത്.

റിയാസ് എന്ന യുവാവാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പശുവിനെ അറുത്തതിനാണ് യുവാവിനെ മര്‍ദ്ദിക്കുന്നതെന്നും പശുക്കളെ കൊല്ലുന്നവര്‍ക്ക് ഇതായിരിക്കും ശിക്ഷയെന്നും ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

അതേസമയം പശുവിനെ അറുത്ത സ്ഥലത്ത് ഇരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് റിയാസ് പറയുന്നു. മൂന്നാമത്തെ വീഡിയോയില്‍ റിയാസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണുള്ളത്. അതേസമയം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

മുസാഫര്‍ നഗറില്‍ നിരന്തരം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടേയും ബിജെപിയുടേയും ശ്രമങ്ങളാണിതിന് പിന്നിലെന്ന് പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ ആരോപിക്കുന്നു.


Uttar Pradesh, Muzaffarnagar, Brutalities, Muslim, Bhajrang Dal,


മുസ്ലീം യുവാവിനെ ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകള്‍; മുസാഫര്‍നഗറില്‍ സംഘര്‍ഷാവസ്ഥRead: http://goo.gl/7wMJPj
Posted by Kvartha World News on Monday, June 29, 2015


മുസ്ലീം യുവാവിനെ ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകള്‍; മുസാഫര്‍നഗറില്‍ സംഘര്‍ഷാവസ്ഥRead: http://goo.gl/7wMJPj
Posted by Kvartha World News on Monday, June 29, 2015


SUMMARY: Shocking videos of brutalities against a Muslim man in Uttar Pradesh’s Muzaffarnagar have emerged on social media platforms.

Keywords: Uttar Pradesh, Muzaffarnagar, Brutalities, Muslim, Bhajrang Dal,