Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടി പറഞ്ഞില്ല; സുരേഷ് ഗോപി അരുവിക്കരയില്‍ ഇറങ്ങിയില്ല

അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പാര്‍ട്ടി പറഞ്ഞാല്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച Thiruvananthapuram, Advertisement, Congress, CPM, Media, Lok Sabha, Election, Kerala,
തിരുവനന്തപുരം: (wwww.kvartha.com 02.06.2015) അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പാര്‍ട്ടി പറഞ്ഞാല്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച നടന്‍ സുരേഷ് ഗോപിക്ക് തിരിച്ചടി. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത് സിനിമയുടെ കാര്യങ്ങള്‍ നോക്കാനാണെന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും സുരേഷ് ഗോപിയെ ബിജെപി നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ തന്നെയാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരോട് ഇതു വെളിപ്പെടുത്തിയത്.


എന്നാല്‍ സുരേഷ് ഗോപിയുടെ 'ഓഫര്‍ 'പരസ്യമായി നിഷേധിക്കാനോ തള്ളിപ്പറയാനോ ബിജെപി തയ്യാറുമല്ല. സംസ്ഥാന ബിജെപി നേതൃത്വത്തിന്റ അറിവില്ലാതെയും സമ്മതം ചോദിക്കാതെയും സുരേഷ് ഗോപിയെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയതിന്റെ രോഷം ഇപ്പോഴും തീരാത്തതുകൊണ്ട് തെരഞ്ഞെടുപ്പു രംഗത്തേക്ക് അടുപ്പിക്കുന്നില്ലെന്നുമാത്രം. അതേസമയം തനിക്ക് ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ഒരു അവസരം എന്ന നിലയില്‍ അരുവിക്കരയില്‍ ഇറങ്ങാനുള്ള ശ്രമം സുരേഷ് ഗോപി ഉപേക്ഷിച്ചിട്ടുമില്ല.

കോണ്‍ഗ്രസോ സിപിഎമ്മോ സിനിമാ താരങ്ങളെ രംഗത്തിറക്കുന്ന കാര്യം ആലോചിട്ടില്ല. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായതുകൊണ്ട് കോണ്‍ഗ്രസ് പൊതുയോഗങ്ങളിലെ സ്ഥിരം പ്രസംഗകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും അരുവിക്കരയിലേക്കില്ല എന്നാണു സൂചന. രാഷ്ട്രീയ മത്സരമായി മാറിക്കഴിഞ്ഞ അരുവിക്കരയില്‍ സുരേഷ് ഗോപിയെ ഇറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഫലമുണ്ടാകില്ല എന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി നടത്തിയ സംയുക്ത സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു സുരേഷ് ഗോപി നടത്തിയ വിഭാഗീയമായ പ്രസംഗം തിരിച്ചടിയായേക്കും എന്ന ഭയംകൂടിയാണു കാരണം. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദു സമാജം രംഗത്തിറങ്ങണം എന്നായിരുന്നു ആഹ്വാനം. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ്, പാര്‍ട്ടി പറഞ്ഞാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ്് ഗോപി വെളിപ്പെടുത്തിയത്.

നിരവധി സൂപ്പര്‍ ഹിറ്റ് മലയാളം സിനിമകളില്‍ രോഷാകുലനായ നായക കഥാപാത്രമായി അഭിനയിച്ചു ശ്രദ്ധേയനായ സുരേഷ് ഗോപി സമീപകാലത്താണ് പരസ്യമായി സംഘ്പരിവാര്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും അദ്ദേഹം നരേന്ദ്ര മോഡിയെ ഡെല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു.
Do your duty;  BJP says to Suresh Gopi?, Thiruvananthapuram, Advertisement, Congress, CPM, Media, Lok Sabha, Election, Kerala.

Also Read: 
ബി.ജെ.പി. പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഓട്ടോ കത്തിച്ച സംഭവം; 5 പേര്‍ക്കെതിരെ കേസ്

Keywords: Do your duty;  BJP says to Suresh Gopi?, Thiruvananthapuram, Advertisement, Congress, CPM, Media, Lok Sabha, Election, Kerala.