Follow KVARTHA on Google news Follow Us!
ad

യുവരാജ് സിംഗിന്റെ കാമുകിയാകാന്‍ യുവതി ഒപ്പിച്ച പണി; അടുത്ത നിമിഷം സംഭവിച്ചത്!

മുംബൈ: (www.kvartha.com 12/05/2015) ചലച്ചിത്ര മേഖലയിലുള്ള സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല പ്രണയം തലയ്ക്ക് പിടിച്ച ആരാധകരുള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്കും ഇത്തരം പാരകള്‍ ഉണ്ടാകാറുണ്ട്Yuvraj singh, Huma Anjum, Girl Friend, Twitter,
മുംബൈ: (www.kvartha.com 12/05/2015) ചലച്ചിത്ര മേഖലയിലുള്ള സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല പ്രണയം തലയ്ക്ക് പിടിച്ച ആരാധകരുള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്കും ഇത്തരം പാരകള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം യുവരാജ് സിംഗിന്റെ കാമുകിയാണെന്ന് വ്യക്തമാക്കുന്ന പൊടിക്കൈയ്യുമായി ഹുമ എന്ന യുവതി രംഗത്തെത്തി.

ആദ്യമൊന്ന് പകച്ചെങ്കിലും ഉടന്‍ തന്നെ യുവരാജിന്റെ പ്രതികരണമെത്തി. ഞാനിപ്പോഴാണിത് ശ്രദ്ധിച്ചത്. ആരെങ്കിലുമൊന്ന് പറയാമോ ഈ ഹുമ ആരാണെന്ന് യുവരാജിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു.



ഇതോടെ മാധ്യമങ്ങള്‍ ഹുമയ്ക്ക് പിന്നാലെ പാഞ്ഞു. ഹുമ അഞ്ജൂം എന്നാണ് യുവതിയുടെ മുഴുവന്‍ പേര്. യുസി ബ്രൗസറിലെ പ്രൊഡക്റ്റ് മാനേജരാണിവര്‍. യുവരാജ് സിംഗിന്റെ വലിയ ആരാധിക. യുസി ബ്രൗസറിന്റെ ക്രിക്കറ്റ് പേജിലൂടെ ഹുമ സ്ഥിരമായി ചില ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസത്തെ ചോദ്യം ഇതായിരുന്നു.

യുവിയുടെ ഒടുവിലത്തെ കാമുകി ആരാണെന്നായിരുന്നു ചോദ്യം. ഇതില്‍ ഓപ്ഷനുകള്‍ ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ഹുമ അഞ്ജൂം എന്നിവരായിരുന്നു. ഏറ്റവും രസകരം എന്താണെന്ന് വെച്ചാല്‍ ഏത് ഓപ്ഷന്‍ ക്ലിക്ക് ചെയ്താലും ഹുമയുടെ പേരാണ് പ്രത്യക്ഷപ്പെടുക.

Yuvraj singh, Huma Anjum, Girl Friend, Twitter,

എന്നാലിത് ഇവിടേയും തീര്‍ന്നില്ല. ഹുമയുടെ അടുത്ത ട്വീറ്റെത്തി. ഹായ് യുവി, ഒടുവില്‍ നിങ്ങളെന്നെ ശ്രദ്ധിച്ചു. ദയവു ചെയ്ത് ഈ വീഡിയോ കാണൂ എന്ന ട്വീറ്റിനൊപ്പം ഒരു വീഡിയോയും യുവതി അപ്ലോഡ് ചെയ്തു. ആ വീഡിയോ കാണാം.
കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന് കണ്ടതോടെ ഹുമയുടെ തൊഴിലുടമകള്‍ തന്നെ രംഗത്തെത്തി. ഒന്നിലേറെ ട്വീറ്റുകളിലൂടെ യുസി ബ്രൗസര്‍ യുവിയോട് ക്ഷമ ചോദിച്ചു. ഹുമയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

SUMMARY: Just like Bollywood stars, even cricketers are used to dealing with crazy fan love and adulation. But nothing prepared Yuvraj Singh for the tweets he saw from his fans informing him about a lady called Huma, who claimed to be his girlfriend. A shocked Yuvraj took to Twitter to express his outrage.

Keywords: Yuvraj singh, Huma Anjum, Girl Friend, Twitter,