Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ക്ക് 'സ്വന്തം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണോ? മരണശേഷം പുനര്‍ജന്മവും', ചെലവിടേണ്ടത് 26 ഡോളര്‍

ജീവിതത്തില്‍ ആര്‍ക്കെങ്കിലും സ്വന്തം മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള Beijing, Woman., Youth, World,
ബീജിംഗ്: (www.kvartha.com 26/05/2015) ജീവിതത്തില്‍ ആര്‍ക്കെങ്കിലും സ്വന്തം മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമോ? എന്നാല്‍ ചൈനയില്‍ സ്വന്തം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശവദാഹവം കഴിഞ്ഞ് പുനര്‍ജനിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നു. ഇതിന് ചെലവഴിക്കേണ്ടത് വെറും ഇരുപത്താറ് ഡോളര്‍. ചൈനയില്‍ ഷാങ്ഹായിലെ ഒരു തീംപാര്‍ക്കാണ് ഈ അവസരമൊരുക്കുന്നത്.

സമാധി  4 ഡി എക്‌സിപീരിയന്‍സ് ഓഫ് ഡെത്ത് എന്ന സിമുലേറ്ററാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ് ഈ സംവിധാനം ആരംഭിച്ചത്. യാഥാര്‍ത്ഥ്യത്തോട് കിടപിടിക്കുന്ന രീതിയില്‍ ആത്യാധുനിക സാങ്കേതികവിദ്യയിലൂടെ തന്നെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.  ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും അറിയാന്‍ കഴിയാത്ത അനുഭവങ്ങള്‍ നേരിട്ടറിയാന്‍ ഇവിടെ എത്തുന്നവരുടെ തള്ളിക്കയറ്റമാണ്.

ആദ്യം ഗെയിമില്‍ പങ്കെടുക്കാനെത്തുന്നയാളെ ശവപ്പെട്ടിയില്‍ കിടത്തുകയാണ് പതിവ്. പിന്നീട് നേരെ ശവദാഹത്തിനായി ഇലക്ട്രിക് ശ്മശാനത്തില്‍ കൊണ്ടുപോകും. ചിതയ്ക്ക് സമാനമായ പശ്ചാത്തലവും ലൈറ്റുകളും സ്‌പെഷ്യല്‍ ഇഫക്ടുമൊക്കെയായി  ഒരു ചിതയുടെ അവസ്ഥ തന്നെയാണ് അവിടെ ഒരുക്കിയിട്ടുള്ളത്. കുറച്ചുകൂടി ഫീലിംഗ് കിട്ടാന്‍ നാല്പതു ഡിഗ്രി ചൂടുള്ള വായു അതിലേക്ക് പ്രവഹിപ്പിക്കും. അതോടെ ശരിക്കും ചിതയുടെ ഫീലിംഗ് കൈവരും.

ശവദാഹം കഴിയുന്നതോടെ ഗര്‍ഭപാത്രത്തിന്റെ ചിത്രം വേദിയില്‍ തെളിഞ്ഞുവരും. വേദിയുടെ ഒരു ഭാഗത്തുതന്നെ ഗര്‍ഭപാത്രത്തിന്റെ രൂപവും ഉണ്ടായിരിക്കും. വളരെ മൃദുവായ വസ്തുകൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലേക്ക് മുട്ടുകുത്തി ഇഴഞ്ഞാണ് എത്തേണ്ടത്. അവിടെ നിന്ന് പുനര്‍ജന്മത്തിലൂടെ പുറത്തുവരും. പുതിയ ഗെയിം പരീക്ഷിക്കാന്‍ ആണെന്നോ  പെണ്ണെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ ഇടിച്ചുകയറുകയാണ്.
 Theme parks in China, Beijing, Woman., Youth, World.

Also Read: 
കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു

Keywords: Theme parks in China, Beijing, Woman., Youth, World.