Follow KVARTHA on Google news Follow Us!
ad

സല്‍മാന്‍ ഖാന്റെ മറുപടി ജഡ്ജിയെ ഞെട്ടിച്ചു! ശിക്ഷ വിധിച്ച ജഡ്ജിയോട് സല്‍മാന്‍ പറഞ്ഞത്

മുംബൈ: (www.kvartha.com 07/05/2015) പതിമൂന്ന് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം സല്‍മാന്‍ ഖാനെ കോടതി 5 വര്‍ഷം തടവിന് വിധിച്ചു. Salman Khan, Hit and Run Case, Mumbai, Bail, Judge, Prison, Sohail khan, Arbaaz khan, Arpita khan
മുംബൈ: (www.kvartha.com 07/05/2015) പതിമൂന്ന് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം സല്‍മാന്‍ ഖാനെ കോടതി 5 വര്‍ഷം തടവിന് വിധിച്ചു. കഴിഞ്ഞ ദിവസം ശിക്ഷാ വിധി കേള്‍ക്കാനായി കോടതിയിലെത്തിയ സല്‍മാന്‍ മനസ്സാന്നിദ്ധ്യം കൈവെടിയാതെ നിന്നത് ജഡ്ജിയെ പോലും അല്‍ഭുതപ്പെടുത്തി.

ശിക്ഷ വിധിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഡി ഡബ്ല്യു ദേശ്പാണ്ഡെ വിധിപ്രസ്താവനയ്ക്ക് തൊട്ടുമുന്‍പ് സല്‍മാനോട് പറഞ്ഞു. നിങ്ങളാണ് കാര്‍ ഓടിച്ചിരുന്നത്. ലൈസന്‍സില്ലാത്ത നിങ്ങള്‍ മദ്യലഹരിയിലായിരുന്നു. നിങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.

പതിവ് പോലെ പ്രതിയായ സല്‍മാനോടും ജഡ്ജി ചോദിച്ചു. സല്‍മാന്‍ നിങ്ങള്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേക്കുറിച്ച് എന്തെങ്കിലും താങ്കള്‍ക്ക് പറയാനുണ്ടോ?

ഇതിന് താരം നല്‍കിയ മറുപടിയാണ് ജഡ്ജിയെ അമ്പരപ്പിച്ചത്. നിങ്ങളാണ് ന്യായാധിപന്‍, എന്റെ വിധി തീരുമാനിക്കേണ്ടത് നിങ്ങളാണ്.

താരം പറഞ്ഞ ഇതേ വാചകം ദബ്ബാംഗ് എന്ന ചിത്രത്തിലും സല്‍മാന്‍ പറഞ്ഞിട്ടുണ്ടെന്നത് തികച്ചും യാദൃശ്ചീകമാകും.
Salman Khan, Hit and Run Case, Mumbai, Bail, Judge, Prison, Sohail khan, Arbaaz khan, Arpita khan

SUMMARY: New Delhi: No one can match the larger than life aura of Salman Khan and that he proved today in Mumbai's sessions court on the judgement day of 2002 hit and run case.

Keywords: Salman Khan, Hit and Run Case, Mumbai, Bail, Judge, Prison, Sohail khan, Arbaaz khan, Arpita khan