Follow KVARTHA on Google news Follow Us!
ad

ചായവില്‍പ്പനക്കാരനായിരുന്ന മോഡി എങ്ങനെയാണ് വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നത്? ഇതാ ആ രഹസ്യം!

ന്യൂഡല്‍ഹി: (www.kvartha.com 02/05/2015) മികച്ച വിദ്യാഭ്യാസം ലഭിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എങ്ങനെയാണ് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനാകുന്നതെന്ന് നമ്മളില്‍ പലരും ആശ്ചര്യപ്പെട്ടിട്ടില്ലേ? Prime Minister, Narendar Modi, ISRO, PSLV, Tele Prompter,
ന്യൂഡല്‍ഹി: (www.kvartha.com 02/05/2015) മികച്ച വിദ്യാഭ്യാസം ലഭിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എങ്ങനെയാണ് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനാകുന്നതെന്ന് നമ്മളില്‍ പലരും ആശ്ചര്യപ്പെട്ടിട്ടില്ലേ? ടെലി പ്രോംപ്‌റ്റെര്‍ എന്ന വിദ്യയുടെ സഹായത്തോടെയാണിത് സാധിക്കുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും സമാനമായ രീതിയാണ് പ്രസംഗത്തിനായി അവലംബിക്കുന്നത്.

വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലും പി.എസ്.എല്‍.വി ലോഞ്ചിംഗിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലും ശാസ്ത്രീയമായ, കട്ടികൂടിയ പല ടെക്‌നിക്കല്‍ വാക്കുകളും മോഡി ഉപയോഗിച്ചിരുന്നു. വളരെ ശാന്തതയോടെയാണ് മോഡി ഈ വിദ്യയുടെ സഹായത്തോടെ പ്രസംഗിക്കുന്നത്.

രണ്ട് കണ്ണാടികളാണ് ടെലി പ്രോം പ്റ്ററിലുള്ളത്. ഒരു ചെറിയ വീതി കുറഞ്ഞ സ്റ്റാന്റിലാണിത് ഉറപ്പിക്കുന്നത്. ഓരോ കണ്ണാടിയും 45 ഡിഗ്രി ചെരിച്ചാണ് വെയ്ക്കുന്നത്. കണ്ണാടിയുടെ താഴെ ഒരു എല്‍.സി.ഡി മോണിറ്ററുണ്ട്. പ്രസംഗിക്കാനുള്ള വാക്യങ്ങള്‍ വിദഗ്ദ്ധര്‍ ഈ മോനിറ്ററിലൂടെ പ്രദര്‍ശിപ്പിക്കും 56 മുതല്‍ 72വരെ വലിപ്പത്തിലാണ് അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മോണിറ്ററില്‍ നിന്നുള്ള അക്ഷരങ്ങള്‍ കണ്ണാടികളില്‍ മാറി മാറി പ്രതിഫലിക്കും. സംസാരവും സംസാരത്തിന്റെ വേഗതയും ടെലി പ്രോം പ്റ്റര്‍ ഓപ്പറേറ്ററാണ് നിയന്ത്രിക്കുന്നത്. എന്നാല്‍ പ്രസംഗം കണ്ടിരിക്കുന്നവര്‍ക്ക് പ്രാസംഗീകന്റെ കള്ളക്കളി മനസിലാവുകയുമില്ല. കാരണം കണ്ണാടിയിലേയ്ക്ക് നോക്കുമ്പോള്‍ കാണികളെ നോക്കുന്ന പ്രതീതിയാണുണ്ടാവുക.
 Prime Minister, Narendar Modi, ISRO, PSLV, Tele Prompter,

SUMMARY:
New Delhi: Prime Minister Narendra Modi has been known to prefer giving public address in Hindi, but at the Vibrant Gujarat Summit in Gandhinagar he chose to speak in English. And this is not the first time that he has switched to English. While addressing the ISRO scientists during the PSLV launch in July, the Prime Minister spoke particularly in English and used heavy words and many scientific terms in his speech.

Keywords: Prime Minister, Narendar Modi, ISRO, PSLV, Tele Prompter,