Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയിലെ തെരുവോര ഭക്ഷണത്തില്‍ മനുഷ്യവിസര്‍ജ്യം

ന്യൂഡല്‍ഹി: (www.kvartha.com 29/05/2015) റോഡരികിലെ ഭക്ഷണ പ്രിയരെ ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ വന്‍ തോതില്‍ വിസര്‍ജ്യവും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. Delhi, Street food, shit Laced,
ന്യൂഡല്‍ഹി: (www.kvartha.com 29/05/2015) റോഡരികിലെ ഭക്ഷണ പ്രിയരെ ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ വന്‍ തോതില്‍ വിസര്‍ജ്യവും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. ഏറെ നാളുകളായി ഡല്‍ഹിയിലെ തെരുവോര ഭക്ഷണം സര്‍ക്കാരും മാധ്യമങ്ങളും നിരീക്ഷിച്ച് വരികയായിരുന്നു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ ഡോക്ടര്‍മാരും കാറ്ററിംഗ് ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ഡല്‍ഹിയും സം യുക്തമായി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വിസര്‍ജ്യത്തില്‍ അടങ്ങിയിരിക്കുന്ന ഇ കോളി ബാക്റ്റീരിയ വന്‍ തോതില്‍ തെരുവ് ഭക്ഷണങ്ങളിലുണ്ടെന്നാണ് കണ്ടെത്തല്‍.

മൈക്രോബിയല്‍ പഠനങ്ങള്‍ക്കായി 5 തെരുവുകളില്‍ നിന്നായി 5 ഷോപ്പുകളിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചിരുന്നു. പ്രമുഖ ഹോട്ടലുകളില്‍ നിന്നായിരുന്നു ശേഖരണം. സമോസ, ഗോല്‍ഗപ്പ, ബര്‍ഗര്‍, മോമോസ് എന്നിവ തെരുവോര തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും എടുത്തു. മാസത്തില്‍ രണ്ട് തവണയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഡോ അര്‍പ്പിത ശര്‍മ്മ പറഞ്ഞു.

ഭക്ഷണം പാകം ചെയ്യുന്ന വൃത്തിരഹിതമായ സാഹചര്യവും അഴുക്ക്‌നിറഞ്ഞ വെള്ളവുമാണ് ഇ കോളി ബാക്റ്റീരിയക്ക് കാരണമാകുന്നത്.

ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്റ്റീരിയയാണ് ഇ കോളി.
Delhi, Street food, shit Laced,


SUMMARY: New Delhi: This news will really break the hearts of street food lovers, but health comes first, so here it goes… The golgappa or crispy tikki or the spicy momos you enjoyed the last time may have been shit laced. Take that!

Keywords: Delhi, Street food, shit Laced,