Follow KVARTHA on Google news Follow Us!
ad

കോടീശ്വരിയായ സൗദി കാമുകി; മാള്‍ ജീവനക്കാരനും ഇന്ത്യക്കാരനായ കാമുകന്‍; ഇതാ ഒരു സൗദി പ്രണയകഥ

റിയാദ്: (www.kvartha.com 20/05/2015) മകളുടെ പ്രണയമറിഞ്ഞതിന്റെ ഞെട്ടലിലാണ് റിയാദിലെ ഒരു സൗദി കുടുംബം. Saudi Arabia, Love, Riyadh, Shopping Mall, Delivery Boy,
റിയാദ്: (www.kvartha.com 20/05/2015) മകളുടെ പ്രണയമറിഞ്ഞതിന്റെ ഞെട്ടലിലാണ് റിയാദിലെ ഒരു സൗദി കുടുംബം. കാമുകന്‍ ഒരു ഇന്ത്യക്കാരനാണെന്ന് യുവതി വെളിപ്പെടുത്തുകയായിരുന്നു. അയാളെ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന ഉറച്ച തീരുമാനത്തിലാണ് യുവതി.

റിയാദിലെ ഒരു ഷോപ്പിംഗ് മാളിലെ ഡെലിവെറി വിഭാഗത്തിലാണ് കാമുകന്‍ ജോലി ചെയ്യുന്നത്. ഇതേ മാളില്‍ വെച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച. പിന്നീടിത് പ്രണയത്തിന് വഴിമാറുകയായിരുന്നു.

അതേസമയം മകളുടെ കാമുകനെ നാടുകടത്താനുള്ള ശ്രമം യുവതിയുടെ പിതാവ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷോപ്പിംഗ് മാളിന്റെ ഉടമയായ സൗദിയെ കണ്ട് പിതാവ് യുവാവിനെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല.

അതേസമയം പ്രണയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവതി.
Saudi Arabia, Love, Riyadh, Shopping Mall, Delivery Boy,

SUMMARY:
A Saudi girl has shocked her parents when she revealed to them that she is in love with an Indian expatriate and wanted to marry him.

Keywords: Saudi Arabia, Love, Riyadh, Shopping Mall, Delivery Boy,