Follow KVARTHA on Google news Follow Us!
ad

മകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് പിതാവ്; അഞ്ച് മാസമായി മൂന്ന് വയസുകാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍

റിയാദ്: (www.kvartha.com 25.05.2015) മൂന്ന് വയസുകാരിയുടെ മൃതദേഹം കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയിലെ മോര്‍ച്ചറിയില്‍Saudi Arabia, Najran, Daughter, Dead Body,
റിയാദ്: (www.kvartha.com 25.05.2015) മൂന്ന് വയസുകാരിയുടെ മൃതദേഹം കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയിലെ മോര്‍ച്ചറിയില്‍. പിതാവ് മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം അനാഥമായി മോര്‍ച്ചറിയില്‍ കിടക്കുന്നത്.

മകളുടെ മരണത്തിന്റെ ഉത്തരവാദിത്വം ആശുപത്രി ഏറ്റെടുക്കണമെന്നാണ് പിതാവിന്റെ ആവശ്യം. ആശുപത്രി അധികൃതര്‍ ഈ ആവശ്യം നിരാകരിച്ചതോടെ കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്.

സൗലഫ് എന്ന പെണ്‍കുട്ടിയുടേതാണ് മൃതദേഹം. തൊണ്ടയില്‍ മോതിരം കുടുങ്ങിയതിനെ തുടര്‍ന്നാണ് സൗലഫിനെ നജ്‌റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Saudi Arabia, Najran, Daughter, Dead Body,

മോതിരം പുറത്തെടുക്കുന്നതിനിടയില്‍ സൗലഫ് മരണപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് പിതാവ് ഹാദി ഹനാന്‍ പറയുന്നു.

പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

SUMMARY: A dead three-year-old Saudi girl has been in the morgue at a hospital in the Gulf kingdom for more than five months as the father refuses to take the body before the hospital admits its responsibility in her death.

Keywords: Saudi Arabia, Najran, Daughter, Dead Body,