Follow KVARTHA on Google news Follow Us!
ad

ഐ പി എല്‍ ഫൈനലില്‍ ചെവിയില്‍ 'മഹി' എന്ന് ടാറ്റൂ ചെയ്ത സുന്ദരിയെ ഒടുവില്‍ തിരിച്ചറിഞ്ഞു

ഐ.പി.എല്‍ ഫൈനല്‍ മത്സരം തകര്‍ക്കുന്നതിനിടെയാണ് ക്യാമറ കണ്ണുകള്‍ ആ Mumbai, Daughter, Media, Cricket, Sports,
മുംബൈ: (www.kvartha.com 26/05/2015) ഐ.പി.എല്‍ ഫൈനല്‍ മത്സരം തകര്‍ക്കുന്നതിനിടെയാണ് ക്യാമറ കണ്ണുകള്‍ ആ സുന്ദരിയില്‍ പതിഞ്ഞത്. മഹിയെന്ന് ടാറ്റൂ ചെയ്ത സുന്ദരിയുടെ ചെവിയ്ക്കു താഴെ കഴുത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഓമനപ്പേരായ മഹി എന്നു ഹിന്ദിയില്‍ ടാറ്റൂ ചെയ്തിരുന്നു.

എന്നാല്‍ ഗ്യാലറിയില്‍ ഇരിക്കുന്ന സുന്ദരിയുടെ മുഖം വ്യക്തമായിരുന്നില്ല. ഒടുവില്‍ സുന്ദരി ആരെന്നറിയാനുള്ള ആകാംക്ഷ പരിഹരിക്കപ്പെടുകയും ചെയ്തു. കടുത്ത ക്രിക്കറ്റ് ആരാധികയായ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രിയ പത്‌നി സാക്ഷിയായിരുന്നു ആ സുന്ദരി. 2010ല്‍ ഇരുവരുടെയും വിവാഹശേഷം മുതല്‍ ധോണിയുടെ മിക്ക കളികള്‍ക്കും പിന്തുണയായി സാക്ഷിയും എത്താറുണ്ട്.

കഴിഞ്ഞ ഐ.പി.എല്‍ മാച്ചില്‍ സാക്ഷിക്കൊപ്പം മകള്‍ കുഞ്ഞു സിവയും എത്തിയിരുന്നെങ്കിലും അവിടെയും ടാറ്റൂ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ക്യാമറയില്‍ മുഖം പതിയാതിരിക്കാനായി കൈ കൊണ്ടുമുഖം മറയ്ക്കുന്ന ചിത്രത്തിലാണ് മഹി എന്നു ടാറ്റൂ ചെയ്തിരിക്കുന്നത് വ്യക്തമായി തെളിഞ്ഞത്.
Sakshi Dhoni hides face but reveals 'Mahi' tattoo at IPL final, Mumbai, Daughter, Media, Cricket, Sports.


Also Read:
ഭര്‍തൃമതിയെയും മകനെയും നാലംഗ സംഘം വീടുകയറി അക്രമിച്ചു
Keywords: Sakshi Dhoni hides face but reveals 'Mahi' tattoo at IPL final, Mumbai, Daughter, Media, Cricket, Sports.