Follow KVARTHA on Google news Follow Us!
ad

സാഹസീക ഡ്രൈവിംഗ്! റോഡ് പൊളിച്ചടുക്കിയ എമിറേറ്റി യുവാവിന് 5 ലക്ഷം ദിര്‍ഹം പിഴ; വീഡിയോ കാണാം

ദുബൈ: (www.kvartha.com 05/05/2015) സാഹസീക െ്രെഡവിംഗ് നടത്തി റോഡ് തകര്‍ത്ത എമിറേറ്റി യുവാവിന് 5 ലക്ഷം ദിര്‍ഹം പിഴ. UAE, Dubai, Reckless driving, RTA, Fine,
ദുബൈ: (www.kvartha.com 05/05/2015) സാഹസീക ഡ്രൈവിംഗ് നടത്തി റോഡ് തകര്‍ത്ത എമിറേറ്റി യുവാവിന് 5 ലക്ഷം ദിര്‍ഹം പിഴ. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിന് ചുമത്തിയ പിഴയ്ക്ക് പുറമേയാണ് ഈ തുകയെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖാമിസ് മേതര്‍ അല്‍ മസീന പറഞ്ഞു.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് തുക കണക്കുകൂട്ടിയത്. ഡ്രൈവറേയും ജനങ്ങളേയും ഒരു പാഠം പഠിപ്പിക്കാന്‍ ഇതിനാകും അദ്ദേഹം പറഞ്ഞു. പൊതു നിരത്തുകളില്‍ സാഹസീക െ്രെഡവിംഗ് നടത്തുന്നത് കുഴപ്പമില്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍ അത്തരക്കാരെ വെറുതെ വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹസീക െ്രെഡവിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റേസിംഗ് ട്രാക്ക് ഉപയോഗിക്കാം. പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളുടെ ജീവനെടുത്തുമല്ല സാഹസീകത കാണിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കി റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇവരെപോലുള്ളവര്‍ക്ക് നശിപ്പിക്കാനല്ല ഖാമിസ് മേതര്‍ വ്യക്തമാക്കി.
UAE, Dubai, Reckless driving, RTA, Fine,

SUMMARY: Dubai: A 20-year-old man will pay Dh500,000 to fix the road that he damaged by driving recklessly and making dangerous manoeuvres.

Keywords: UAE, Dubai, Reckless driving, RTA, Fine,

Raw footage: Motorist drives dangerously on Dubai road
സാഹസീക ഡ്രൈവിംഗ്! റോഡ് പൊളിച്ചടുക്കിയ എമിറേറ്റി യുവാവിന് 5 ലക്ഷം ദിര്‍ഹം പിഴ; വീഡിയോ കാണാംRead: http://goo.gl/GzqTyM
Posted by Kvartha World News on Monday, May 4, 2015