Follow KVARTHA on Google news Follow Us!
ad

കിട്ടിയ അവസരം പാഴാക്കിയില്ല; രാജ്കുമാര്‍ റാവൂ വിദ്യ ബാലന്റെ കരണത്തടിച്ചു; മൂന്നുവട്ടം!

മുംബൈ: (www.kvartha.com 05/05/2015) നടന്‍ രാജ്കുമാര്‍ റാവൂ ബോളീവുഡ് താരം വിദ്യാ ബാലന്റെ കരണത്തടിച്ചു. അതും മൂന്നുവട്ടം. ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിലെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം. Bollywood, Vidya Balan, Rajkummar Rao, Slapped, Hamari Adhuri Kahani, Domestic violence,
മുംബൈ: (www.kvartha.com 05/05/2015) നടന്‍ രാജ്കുമാര്‍ റാവൂ ബോളീവുഡ് താരം വിദ്യാ ബാലന്റെ കരണത്തടിച്ചു. അതും മൂന്നുവട്ടം. ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിലെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം.

വിദ്യയുടെ ഭര്‍ത്താവായാണ് രാജ്കുമാര്‍ ചിത്രത്തിലെത്തുന്നത്. ഒരു സീനില്‍ വഴക്കിനിടയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലുന്ന രംഗം ചിത്രീകരിക്കുന്നുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് രാജ്കുമാര്‍ വിദ്യയെ അടിച്ചത്.

ഇത്തരം രംഗം ചിത്രീകരിക്കുമ്പോള്‍ ആരും സഹനടിമാരെ അടിക്കാറില്ല. ഒരു ആക്ഷന്‍ മാത്രമാണ് കാണിക്കുക. എന്നാല്‍ അപ്രതീക്ഷിതമായ ആദ്യ അടിയില്‍ ലൊക്കേഷനിലുണ്ടായിരുന്ന എല്ലാവരും ഞെട്ടി. ഇതേ രംഗത്തിന് മൂന്ന് ടേക്കുകള്‍ വേണ്ടിവന്നു. ഈ മൂന്ന് ടേക്കിലും രാജ്കുമാര്‍ വിദ്യയുടെ കരണം പുകച്ചു.

ഡയറക്ടര്‍ മോഹിത് സൂരിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഇരുന്ന കസേരയില്‍ നിന്ന് എണീറ്റുപോയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അടികൊണ്ട വിദ്യ യാതൊരു ഭാവഭേദവും കൂടാതെ അഭിനയിച്ചതിനാല്‍ അതൊരു വിവാദമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Bollywood, Vidya Balan, Rajkummar Rao, Slapped, Hamari Adhuri Kahani, Domestic violence,

SUMMARY: Actor Rajkummar Rao reportedly slapped his Hamari Adhuri Kahani co-star Vidya Balan thrice. For a scene depicting domestic violence in their forthcoming film, Vidya was slapped three times by Rajkummar.

keywords: Bollywood, Vidya Balan, Rajkummar Rao, Slapped, Hamari Adhuri Kahani, Domestic violence,