Follow KVARTHA on Google news Follow Us!
ad

മലയാളികള്‍ ശ്രദ്ധിക്കുക; ഗള്‍ഫിലെ അവസ്ഥ ഇതാണ് .......!

ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫിലെത്തുന്ന മലയാളികള്‍ തീരാദുരിതത്തിലായിരിക്കയാണ്.Doha, Technology, Malayalees, Gulf,
 ദോഹ: (www.kvartha.com 27/05/2015) ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫിലെത്തുന്ന മലയാളികള്‍ തീരാദുരിതത്തിലായിരിക്കയാണ്. ഉയര്‍ന്ന വേതനവും മാന്യമായ തൊഴിലും പ്രതീക്ഷിച്ചാണ് പലരും ഗള്‍ഫിലേക്ക് പറക്കുന്നത്. എന്നാല്‍ അവരെ അവിടെ കാത്തിരിക്കുന്നത് ദുരിതമാണ്. ആഗോളതലത്തില്‍ എണ്ണവില ഇടിഞ്ഞതാണ് മലയാളികള്‍ ഉള്‍പെടെയുള്ള തൊഴിലാളികള്‍ക്ക് വിനയായത്.

എണ്ണജോലി നഷ്ടമായതോടെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വരാതെ നിവൃത്തിയില്ലെന്നായിരിക്കയാണ്.  എണ്ണ, പ്രകൃതി വാതക മേഖലയിലെ വിവിധ കമ്പനികളാണ് വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്നത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരടക്കമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചു വിടല്‍ നോട്ടീസ് കൈപ്പറ്റുകയും ചെയ്തു.

ഖത്തറില്‍  മികച്ച വേതനവും മറ്റാനുകൂല്യങ്ങളും നല്‍കിയിരുന്ന ഖത്തര്‍ പെട്രോളിയം ഉള്‍പ്പെടെയുള്ള എണ്ണ മേഖലയിലെ സ്ഥാപനങ്ങളാണ് പ്രധാനമായും ജീവനക്കാരെ പിരിച്ചുവിട്ട് എണ്ണം കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. അടുത്തൊന്നും  വില കൂടാനുള്ള സാധ്യതയില്ലാത്തതിനാല്‍  ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് പല  കമ്പനികളുടേയും തീരുമാനം. ജീവനക്കാരുടെ എണ്ണം കുറക്കുന്നതോടൊപ്പം കൂടുതല്‍ ജോലികള്‍ക്ക്  പുറം കരാര്‍ നല്‍കാനും കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

ടെക്‌നിക്കല്‍ വിഭാഗത്തിലും അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലും ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും പിരിച്ചുവിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് സൂചന. മാസങ്ങള്‍ക്കു മുമ്പുതന്നെ  കമ്പനികളില്‍ പുതുതായി നിയമനങ്ങളൊന്നും നടത്തിയിരുന്നില്ല. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റുകമ്പനികളെ ലയിപ്പിക്കുന്ന നടപടികളും ആരംഭിച്ചിരുന്നു. എണ്ണ മേഖലയിലെ കമ്പനികള്‍ ചെലവു ചുരുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ ഖത്തറില്‍  മലയാളികളടക്കമുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.

Doha, Technology, Malayalees, Gulf.


Also Read: 
14 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍

Keywords: Doha, Technology, Malayalees, Gulf.