Follow KVARTHA on Google news Follow Us!
ad

സൗദി രാജാവിന്റെ സാന്നിദ്ധ്യത്തില്‍ പ്രോട്ടോകോള്‍ മേധാവി പ്രസ് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ മേധാവിയുടെ കസേര തെറിച്ചു; വീഡിയോ കാണാം

റിയാദ്: (www.kvartha.com 05/05/2015) റിയാദ് എയര്‍പോര്‍ട്ടില്‍ വെച്ച് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച പ്രോട്ടോകോള്‍ മേധാവിയെ സസ്‌പെന്റ് ചെയ്തുകൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഉത്തരവിട്ടുSaud King Salman Bin Abdul Aziz Al Saud, Royal protocol, Slapping, Photojournalist, Morocco, King Mohammad VI, Riyadh.
റിയാദ്: (www.kvartha.com 05/05/2015) റിയാദ് എയര്‍പോര്‍ട്ടില്‍ വെച്ച് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച പ്രോട്ടോകോള്‍ മേധാവിയെ സസ്‌പെന്റ് ചെയ്തുകൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഉത്തരവിട്ടു. മൊറോക്കന്‍ രാജാവ് കിംഗ് മുഹമ്മദ് ആറാമന്റെ ആഗമനം കവര്‍ ചെയ്യാനെത്തിയതായിരുന്നു പ്രസ് ഫോട്ടോഗ്രാഫര്‍.

സല്‍മാന്‍ രാജാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംഭവം. കിംഗ് മുഹമ്മദിനെ ആശ്ലേഷിക്കുന്നതിനിടയില്‍ മേധാവി അല്‍ തിബൈഷി ഫോട്ടോ ഗ്രാഫറെ തല്ലുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. നിരവധി ബ്ലോഗര്‍മാര്‍ അല്‍ തിഷൈബിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സ്ഥാനം തെറിച്ച തിബൈഷിക്ക് പകരം ഖാലീദ് അല്‍ അബാദ് പ്രോട്ടോകോള്‍ മേധാവിയായി സ്ഥാനമേറ്റു.

അന്തരിച്ച മുന്‍ രാജാവ് അബ്ദുല്ലയും തിഷൈബിയെ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു. എന്നാല്‍ 3 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും നിയമിക്കുകയായിരുന്നു.

തന്റെ ഭരണത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നല്‍കുന്ന പ്രാധാന്യമാണു രാജാവിന്റെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. നേരത്തെ മാധ്യമ പ്രവര്‍ത്തകനെ ആക്ഷേപിച്ചതിനു മംദൂഹ് ബിന്‍ അബ്ദുര്‍ റഹ് മാന്‍ രാജകുമാരനെതിരെ നടപടിയെടുക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെയും ആക്ഷേപങ്ങളെയും ഗൗരവത്തോടെ പരിഗണിക്കുകയും വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സല്‍മാന്‍ രാജാവ്, ജനങ്ങളോട് തട്ടിക്കയറിയ ആരോഗ്യ മന്ത്രിയെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. നിയമത്തിനു മുകളില്‍ ഒരാളെയും വാഴാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണു രാജാവ് ഓരോ നടപടികളിലൂടെയും തെളിയിക്കുന്നത്.
Saud King Salman Bin Abdul Aziz Al Saud, Royal protocol, Slapping, Photojournalist, Morocco, King Mohammad VI, Riyadh.

SUMMARY: Manama: Saud King Salman Bin Abdul Aziz Al Saud has replaced the head of the royal protocol for slapping a photojournalist covering the arrival of Morocco’s King Mohammad VI in Riyadh.

Keywords: Saud King Salman Bin Abdul Aziz Al Saud, Royal protocol, Slapping, Photojournalist, Morocco, King Mohammad VI, Riyadh.


സൗദി രാജാവിന്റെ സാന്നിദ്ധ്യത്തില്‍ പ്രോട്ടോകോള്‍ മേധാവി പ്രസ് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ചു; നിമിഷങ്ങള്‍ക്കുള്ളില്‍ മേധാവിയുടെ കസേര തെറിച്ചു; വീഡിയോ കാണാംRead: http://goo.gl/eDFX9x
Posted by Kvartha World News on Wednesday, May 6, 2015