Follow KVARTHA on Google news Follow Us!
ad

ആദ്യമായി സെക്‌സിലേര്‍പ്പെട്ടത് ക്യാമറയില്‍ പകര്‍ത്തി; പിന്നീട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുമായി 5 വര്‍ഷം ലൈംഗീകബന്ധം പുലര്‍ത്തിയ പുരോഹിതന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 03/05/2015) വീട്ടമ്മയെ അഞ്ച് വര്‍ഷം നിരന്തരമായി പീഡിപ്പിച്ച പുരോഹിതനെ പോലീസ് അറDelhi, Rape, House wife, Priest,
ന്യൂഡല്‍ഹി: (www.kvartha.com 03/05/2015) വീട്ടമ്മയെ അഞ്ച് വര്‍ഷം നിരന്തരമായി പീഡിപ്പിച്ച പുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു. 37കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച പുരോഹിതനാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ രോഹിണി സെക്ടറിലാണ് സംഭവം.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതിന്റെ വീഡിയോ പുരോഹിതന്‍ പകര്‍ത്തിയതായി വീട്ടമ്മ ആരോപിച്ചു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വീട്ടമ്മയെ പീഡിപ്പിച്ചത്.

വീട്ടിലെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ടാണ് വീട്ടമ്മ സമീപ ക്ഷേത്രത്തിലെ പൂജാരിയായ പ്രതിയെ സമീപിച്ചത്. വീട്ടമ്മയ്ക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. ചില കര്‍മ്മങ്ങള്‍ നടത്താനുണ്ടെന്ന് പറഞ്ഞാണ് പൂജാരി വീട്ടമ്മയെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്. തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Delhi, Rape, House wife, Priest,

SUMMARY: NEW DELHI: A priest has been arrested for allegedly sexually assaulting a 37-year-old married woman for the past five years in outer Delhi's Rohini Sector 7 area, police said today.

Keywords: Delhi, Rape, House wife, Priest,