Follow KVARTHA on Google news Follow Us!
ad

ജെ ഡി യു നേതാവിന് ലഭിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

ജെ ഡി യു നേതാവിന് ലഭിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ബീഹാറിലെ Injured, hospital, Treatment, Police, National,
പട്‌ന: (www.kvartha.com 26/05/2015) ജെ ഡി യു നേതാവിന് ലഭിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ബീഹാറിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി നേതാവിന് ലഭിച്ച പാഴ്‌സല്‍ ആണ് പൊട്ടിത്തെറിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് ഗയ യൂണിറ്റിലെ ജെ.ഡി(യു) ജില്ലാ പ്രസിഡന്റ് അഭയ് ഖുശ്‌വാഹയുടെ പേരിലുള്ള പാഴ്‌സല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ പാഴ്‌സല്‍ തുറന്നുനോക്കുന്നതിനിടെയാണ് അത് പൊട്ടിത്തെറിച്ചത്.

സംഭവസമത്ത് അഭയ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അഭയുടെ കസിന്‍ സന്തോഷ്‌കുമാര്‍(24) ആണ് മരിച്ചത്. സംഭവത്തില്‍ അഭയുടെ സഹോദരീ ഭര്‍ത്താവിനും അയല്‍വാസിക്കും പരിക്കേറ്റു. അപകടമുണ്ടായ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷ് കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നക്‌സലുകളാണോ പാഴ്‌സലിന് പിന്നിലെന്ന കാര്യം പോലീസ് പരിശോധിച്ചുവരുന്നു.

One killed in parcel bomb blast at JD(U) leader's house in Gaya, Injured, hospital, Treatment,

Also Read: 
പടുപ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

Keywords: One killed in parcel bomb blast at JD(U) leader's house in Gaya, Injured, Hospital, Treatment, Police, National.