Follow KVARTHA on Google news Follow Us!
ad

ദൈവത്തിന്റെ പിറന്നാള്‍ സമ്മാനം! നവാസുദ്ദീന്‍ സിദ്ദീഖിക്ക് പിറന്നാള്‍ ദിനത്തില്‍ മകന്‍ ജനിച്ചു

മുംബൈ: (www.kvartha.com 20/05/2015) മേയ് 19ന് ബോളീവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിക്ക് മറക്കാനാവാത്ത അനുഭവമായി. Bollywood, Nawasudheen Siddiqui, Actor, Birthday,
മുംബൈ: (www.kvartha.com 20/05/2015) മേയ് 19ന് ബോളീവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിക്ക് മറക്കാനാവാത്ത അനുഭവമായി. പിറന്നാള്‍ ദിനത്തില്‍ തന്നെ കുടുംബത്തിലെ നവാതിഥിയെ വരവേറ്റതിന്റെ ആഹ്ലാദത്തിലാണ് താരം.

ചൊവ്വാഴ്ചയായിരുന്നു നവാസുദ്ദീന്റെ 41മ് പിറന്നാള്‍. അന്നേദിവസം തന്നെ ഭാര്യ അഞ്ജലി ഒരു ആണ്‍കുഞ്ഞിന് ജന്മ നല്‍കിയത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. നവാസുദ്ദീന്റെ സ്വദേശമായ മദ്ധ്യപ്രദേശിലെ ജബല്പൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം.

ഒരേദിവസം മകന്റേയും തന്റേയും പിറന്നാള്‍ ആഘോഷിക്കാമെന്ന ത്രില്ലിലാണിപ്പോള്‍ താരം. ഇപ്പോള്‍ കശ്മീരില്‍ ഭജ്‌റംഗി ഭായ്ജാനിന്റെ ചിത്രീകരണ തിരക്കിലാണ് താരം.
 Bollywood, Nawasudheen Siddiqui, Actor, Birthday,

ഭാര്യയേയും മകനേയും സന്ദര്‍ശിക്കാന്‍ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കുകയാണ് അദ്ദേഹം. മകനെ കൂടാതെ 6 വയസുള്ള ഒരു മകളും ഇദ്ദേഹത്തിനുണ്ട്.

SUMMARY: May 19 called for a double celebration for Nawazuddin Siddiqui. The actor, who celebrated his 41st birthday on Tuesday, also became a father for the second time.

Keywords: Bollywood, Nawasudheen Siddiqui, Actor, Birthday,