Follow KVARTHA on Google news Follow Us!
ad

പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെ ഫോട്ടോ മാത്രമല്ല, ഇനി മുതല്‍ മോഡിയുടെ ഫോട്ടോ കൂടി വെക്കാന്‍ കര്‍ശന നിര്‍ദേശം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെ ഫോട്ടോ മാത്രമല്ല ഇനി മുതല്‍ New Delhi, Office, Controversy, BJP, National,
ഡെല്‍ഹി: (www.kvartha.com 26/05/2015) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെ ഫോട്ടോ മാത്രമല്ല ഇനി മുതല്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കൂടി വെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വിവിധ മന്ത്രാലയങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു.

ബി ജെ പി സര്‍ക്കാരിന്റെ  ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനവുമായി മോഡി സര്‍ക്കാര്‍ രംഗത്തെത്തിയത്. അതേസമയം സര്‍ക്കാരിന്റെ ഈ തീരുമാനം ഏറെ വിവാദമായേക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

Narendra Modi's year one: Did he live up to expectations?, New Delhi, Office, Controversy, രാജ്യത്തെ പ്രതിരോധ ഓഫീസുകളില്‍ രാഷ്ട്രപതിയുടെ ഫോട്ടോ സ്ഥാപിക്കുന്നത് പതിവാണ്. അതുപോലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറുടെ ഫോട്ടോയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വെക്കാറുണ്ട്. ഇതു പോലെ തന്നെ പ്രാധാന്യമാണ് രാജ്യത്തെ പ്രധാനമന്ത്രിക്കുമുള്ളതെന്നും അതിനാല്‍ ഇനിയങ്ങോട്ട് പ്രധാനമന്ത്രിയുടെ ചിത്രവും കൂടി ഓഫീസുകളില്‍ വേണമെന്നാണ് സര്‍ക്കാര്‍  നിര്‍ദേശിച്ചിരിക്കുന്നത്.

ചിത്രം വെറുതേയങ്ങ് സ്ഥാപിച്ചാല്‍ മാത്രം പോരെ. അത് എവിടെ എങ്ങനെ എന്നൊക്കെ സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്നുമുണ്ട്. പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും മോഡിയുടെ ഫോട്ടോ  സ്ഥാപിക്കണം.  ചിത്രത്തിന്റെ മാതൃകയും ഫ്രെയിമിന്റെ വലിപ്പവുമടക്കം സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃത്യമായ തീയതി നല്‍കിയിട്ടില്ലെങ്കിലും എത്രയും പെട്ടന്ന് തന്നെ തീരുമാനം പ്രാവര്‍ത്തികമാക്കാനുള്ള  നടപടികള്‍ കൈകൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.

Also Read: 
കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു

Keywords:  Narendra Modi's year one: Did he live up to expectations?, New Delhi, Office, Controversy, BJP, National.