Follow KVARTHA on Google news Follow Us!
ad

മഅ്ദനി ജസ്റ്റിസ് ഫോറം പിരിച്ചുവിട്ടു; സഹകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്ലാമി

അബ്ദുന്നാസര്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ നിയമപരമായും സാമ്പത്തികമായും സഹായിക്കാന്‍ രൂപീകരിച്ച മഅ്ദനി ജസ്റ്റിസ് ഫോറം പിരിച്ചുവിട്ടു. കേസില്‍ Maudani Justice Forum, Kerala, Abdul Nasar Madani, Jama-ath-e Islami, Case, Maudani Justice Forum stopped it's work.
തിരുവനന്തപുരം: (www.kvartha.com 17/05/2015) അബ്ദുന്നാസര്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ നിയമപരമായും സാമ്പത്തികമായും സഹായിക്കാന്‍ രൂപീകരിച്ച മഅ്ദനി ജസ്റ്റിസ് ഫോറം പിരിച്ചുവിട്ടു. കേസില്‍ സഹായിക്കാനും സാമ്പത്തിക സമാഹരണം നടത്താനും സാധിക്കില്ലെന്ന് ഫോറം ചെയര്‍മാനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റിയന്‍ പോളും ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി നേതാവുമായ എച്ച് ഷഹീര്‍ മൗലവിയും രേഖാമൂലം മഅ്ദനിയെ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഫോറം നിര്‍ജ്ജീവമായിരുന്നു. എന്നാല്‍ മഅ്ദനിക്ക് മാതാവിനെ കാണാന്‍ സുപ്രീംകോടതി അഞ്ചു ദിവസത്തേക്കു കേരളസന്ദര്‍ശനം അനുവദിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്ത് ഇതേ ഫോറത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്്‌ലാമി നേതാക്കള്‍ രംഗത്തുവന്നത് പിഡിപി വൃത്തങ്ങളെ അമ്പരപ്പിച്ചു. പരസ്യമായി ഇതു ചോദ്യം ചെയ്യാന്‍ നീക്കമുണ്ടായെങ്കിലും മഅ്ദനി ഇടപെട്ട് അത് വിലക്കിയതായാണു വിവരം.

സംസ്ഥാന സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം സമുദായ സംഘടനാ നേതൃത്വത്തിലെത്തിയ കെപി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് മഅ്ദനി ജസ്റ്റിസ് ഫോറം രൂപീകരിച്ചത്. പിഡിപിയുടെ ഏതാനും സംസ്ഥാന ഭാരവാഹികളും ഇതിന്റെ ഭാരവാഹികളായിരുന്നു.

എന്നാല്‍ മഅ്ദനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അതില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ നിയമപരമായ സഹായം ചെയ്യേണ്ടത് ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്്‌ലാമിയാണ് ഫോറം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത്. 2010 ആഗസ്റ്റ് 17നു മഅ്ദനിയെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തശേഷം അധികം വൈകാതെയായിരുന്നു ഇത്.

തുടക്കത്തില്‍ സജീവമായിരുന്ന ഫോറം സാവമ്പത്തിക സമാഹരണം നടത്തി കേസിനെ സഹായിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ നടത്തിയിരുന്നത് പിഡിപിയുടെ ചില നേതാക്കളായിരുന്നു. അഭിഭാഷകന്‍ കൂടിയായ അക്ബറലിയാണ് ഇതില്‍ പ്രധാനി. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ സഹായവും ലഭിച്ചിരുന്നു.

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കേസ് ഏറ്റെടുത്തത് കൃഷ്ണയ്യരുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. മഅ്ദനിയെ സഹായിക്കുന്നതില്‍ നിന്നു പിന്മാറാന്‍ ജമാഅത്തെ ഇസ്്‌ലാമി ദുരൂഹമായ വിധം പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. അവരുടെ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മഅ്ദനിയുടെ പാര്‍ട്ടിയായ പിഡിപി തടസമാണെന്ന് ജമാഅത്തിന്റെ ചില നേതാക്കള്‍ ചൂണ്ടിക്കാണിടച്ചതോടെയാണ് ഇതെന്ന് അറിയുന്നു.

പിന്മാറുന്ന കാര്യം മഅ്ദനിയെ അറിയിച്ചപ്പോള്‍ അത് രേഖാമൂലമാകട്ടെ എന്ന് അദ്ദേഹം പ്രതികരിച്ചു. അതോടെയാണ് ഫോറത്തിന്റെ ലെറ്റര്‍ഹെഡ്ഡില്‍ ചെയര്‍മാന്‍ സെബാസ്റ്റിയന്‍ പോളും ജനറല്‍ സെക്രട്ടറി എച്ച് ഷഹീര്‍ മൗലവിയും ഇത് അറിയിച്ചത്. മഅ്ദനിയുടെ കേസിന്റെയും ചികില്‍സയുടെയും ചിലവുകള്‍ക്ക് പിഡിപി മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് ഇപ്പോള്‍ സാമ്പത്തിക സമാഹരണം നടത്തുന്നത്.
Maudani Justice Forum, Kerala, Abdul Nasar Madani, Jama-ath-e Islami, Case, Maudani Justice Forum stopped it's work.

Keywords: Maudani Justice Forum, Kerala, Abdul Nasar Madani, Jama-ath-e Islami, Case, Maudani Justice Forum stopped it's work.