Follow KVARTHA on Google news Follow Us!
ad

മജീദിന്റേത് 'ചിറകൊടിഞ്ഞ കിനാവുകള്‍'; മാണിയും കോണിയും ചാണ്ടിക്ക് കൊടുക്കുന്ന പണിയേ

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തലക്കുമുകളില്‍ ബാര്‍കോഴക്കേസ് കൊടുവാളായി തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ, എന്തോ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വാളിന് പോലും K.M. Mani, K.P.A. Majeed, Oommen Chandy, Kerala Politics, CPI, V.S. Achuthanandan.
ലീദ എ.എല്‍

(www.kvartha.com 25/05/2015) ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തലക്കുമുകളില്‍ ബാര്‍കോഴക്കേസ് കൊടുവാളായി തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ, എന്തോ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വാളിന് പോലും നാണമാകാന്‍ തുടങ്ങിയെന്നാണ്. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍... സി.പി.ഐയുടെ കെട്ടിലമ്മ പോര് പേടിച്ച് പാലാക്കാരന്‍ മാണിക്കെതിരെ അവിടെ ഇവിടെ സി.പി.എം ചെറിയ പ്രതിഷേധങ്ങളൊക്കെ ഊതി പുകക്കുന്നുണ്ടെങ്കിലും രാഷ്ട്രീയകളരിയില്‍ അതൊന്നും വേവുന്നില്ലെന്നു മാത്രമല്ല, പതിനെട്ടടവും പയറ്റിതെളിഞ്ഞ കുഞ്ഞൂഞ്ഞിനും സംഘത്തിനും അതൊക്കെ വെള്ളത്തില്‍വിട്ട വളിപോലെയാണ്. ശ്ശെ മോശം, ഇത്തരം അശ്ലീല പദങ്ങളാണോ ഉപയോഗിക്കുന്നത്, ഏയ് ഇതൊന്നും ഞാന്‍ പറയുന്നതല്ല. സി.പി.എമ്മിന്റെ പഴയ കമ്യൂണിസ്റ്റും ഇപ്പോഴത്തെ റിബലിസ്റ്റുമായ അച്യൂതാനന്ദന്‍ സഖാവ് ചില മീഡിയ സിന്‍ഡിക്കേറ്റുകളോട് പരസ്യമായി പറഞ്ഞതാണ്. പ്രായം 92 കഴിഞ്ഞെങ്കിലും പുള്ളിക്കാരന് ഇപ്പോഴാണ് ഇത്തരം അശ്ലീലമൊക്കെ പാര്‍ട്ടിയോടും സെക്രട്ടറിമാരോടും പറയണമെന്ന് തോന്നിയത്. എന്തു ചെയ്യാം പ്രായമായി വരികയല്ലേ, ചില അസുഖങ്ങളൊക്കെയുണ്ടാകും.

സഖാവിന്റെ ഈ അസുഖം വളരെ ഗുരുതരമായ ഒന്നാണെന്ന് ആദ്യം കണ്ടുപിടിച്ചത് മുന്‍ മന്ത്രി ഗണേഷ്‌കുമാറായിരുന്നു. അത് ഇപ്പോഴൊന്നുമല്ല, വളരെ പണ്ട്. വാളകം സംഭവത്തില്‍ സഖാവ് എന്തോ കമ്പിയെന്നോ, മലദ്വാരമെന്നോ പറഞ്ഞപ്പോഴായിരുന്നത്. തനിക്ക് ജന്മനാ ഈ അസുഖമുള്ളതുകൊണ്ടും അതിന് പല തവണ പലരില്‍ നിന്നും രഹസ്യമായും പരസ്യമായും പലതും കിട്ടിയതിനാലും ഗണേഷിന് അത് പബ്ലിക്കായി പറയാന്‍ ഒട്ടും അമാന്തം വന്നില്ല. പത്തനാപുരത്ത് പത്ത് ആളുകളേയും വിളിച്ച് അസുഖം പ്രഖ്യാപിച്ചു. 'കാമപ്രാന്ത്...' ശ്ശൊ ! വേദിയിലിരുന്ന പി.സി. ജോര്‍ജുപോലും ഗണേശിന്റെ വെളിപ്പെടുത്തല്‍കേട്ട് ഞെട്ടി. കാര്യം പുള്ളിക്കാരന്‍ ആദ്യമായിട്ടാണ് ഇതൊരു രോഗമാണെന്ന് അറിഞ്ഞത്. അല്ലെങ്കില്‍ എന്നേ മാണി സാറിന് പണികിട്ടിയേനെ. ങാ. അതൊക്കെ പോട്ടെ. ഇപ്പോ രോഗിയും വൈദ്യനും ഉമ്മച്ചനെതിരെ കൈകൊടുത്ത സ്ഥിതിക്ക് ഫഌഷ് ബാക്ക് പറഞ്ഞിട്ട് കാര്യമില്ലല്ലോ..

രാഷ്ട്രീയത്തില്‍ വരും തലമുറക്ക് വേണ്ടി പത്തൊന്‍മ്പതാമത്തെ അടവും കണ്ടുപിടിച്ച ഗുരുക്കളാണ് ശ്രീ ഉമ്മച്ചന്‍. രണ്ടക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലത്ത് കെ.എസ്.യുവിലൂടെ ഈ പരിപാടിക്ക് ഇറങ്ങിയതാണ്. പക്ഷേ, ഇപ്പോഴും കുഞ്ഞൂഞ്ഞിന് മനസ്സിലാകാത്ത ചില കാര്യങ്ങളുണ്ട് രാഷ്ട്രീയത്തില്‍. ധാര്‍മികത, സത്യസന്ധത, വിശ്വാസ്യത. ഇവയൊക്കെ ഇദ്ദേഹത്തെ സംബന്ധിച്ച് ഒരു ആഗോള പ്രതിഭാസമാണ്. സുനാമിപോലെ പെട്ടന്ന് വരും പെട്ടന്ന് അടങ്ങുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ദാ വന്നു, ദേ പോയി സ്‌റ്റൈല്‍.

നാലുവര്‍ഷം മുമ്പ് ഭരണപക്ഷത്തെ മൂന്ന് എം.എല്‍.എമാര്‍ മൂത്രമൊഴിക്കാനോ അല്ലെങ്കില്‍ തൂറാനോ പോയാല്‍ മൂക്കും കൂത്തി വീഴുമെന്ന് ചിലരൊക്കെ പുള്ളിക്കാരന്റെ മുഖത്ത് നോക്കി പറഞ്ഞത് ആരും മറന്നിട്ടില്ല. ഫലമോ ആര്‍.എസ്.പിയെ എ.കെ.ജി സെന്ററില്‍ നിന്ന് ചവിട്ടി പുറത്താക്കിയ ഉടനെ ഇങ്ങ് ഇന്ദിരാഭവനില്‍ പൊറുപ്പിച്ച് കുണ്ടറയില്‍ ബേബിക്കിട്ട് പണിഞ്ഞവനാണ് ചാണ്ടി. ഇടക്ക് നെയ്യാറ്റിന്‍കരക്കാരന്‍ സെല്‍വനേയും പൊക്കി. വര്‍ഷം നാലുകഴിഞ്ഞു. ഇപ്പോഴും ഭരണപക്ഷ ബഞ്ചിലെ അംഗസംഖ്യ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. അതാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന്‍.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പുള്ളി ഇപ്പൊ അത്ര തൃപ്തനല്ല. ഒരു പാത്രത്തില്‍ നിന്ന് ഉണ്ടും ഒരു പായില്‍ കിടന്ന് ഉറങ്ങിയവര്‍ തന്നെ ഇപ്പോള്‍ എഴുന്നേറ്റ് പോകുമ്പോള്‍ ഉടുമുണ്ടും കൊണ്ടുപോകുന്ന സ്ഥിതിയാണ്. പറഞ്ഞ് വന്നത് മാണിയെയും മുസ്ലിംലീഗിനെയും പറ്റിയാണ്. ആന്റണിയും വി.ഡി സതീശനും പലതവണ ഇതിനുള്ള സൂചന കുഞ്ഞൂഞ്ഞിന് നല്‍കി കഴിഞ്ഞു. പക്ഷേ അത്രപ്പെട്ടന്ന് ഭരണത്തിന്റെ ബാറ്റണ്‍ രമേശന്‍ നായര്‍ക്ക് കൈമാറാന്‍, മനസ്സ് അങ്ങോട്ടു സമ്മതിക്കുന്നില്ല. നാലു ലാപ്പും ഒറ്റക്ക് ഓടി തീര്‍ത്ത താന്‍ തന്നെ അടുത്ത ലാപ്പും ഓടിതീര്‍ക്കുമെന്ന ആത്മവിശ്വാസമാണ് കുഞ്ഞൂഞ്ഞിന്. ഇതിന് സുധീരന്റെ വക ഷെയറും സോണിയയുടെ വക ലൈക്കുമുണ്ട്. പക്ഷേ ഒരു കാരണവശാലും ഇതിന് സമ്മതിക്കില്ലെന്ന നിലപാടിലാണ് മാണിയും ലീഗും.

മന്ത്രി ബാബുവിനെതിരെയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാതെ തനിക്കെതിരെ മാത്രം അന്വേഷണം നടത്തിയതിന്റെ ചൊറില്ലില്‍ മാണിക്ക് ഉണ്ട്. ഇത് പലതവണ മാണി സാര്‍ പുറം തിരിഞ്ഞ് നിന്നും യു.ഡി.എഫ് നേതൃത്വത്തെ കാണിച്ചിട്ടുള്ളതുമാണ്. മധ്യമേഖലാ ജാഥ കോട്ടയത്തുനിന്നും പുറപ്പെടാത്തതിന് കാരണവും മാണിയുടെ ഈ അസഹ്യമായ ചൊറിച്ചിലാണല്ലോ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയിലിരിക്കുന്നടുത്തോളം കാലം മാണിയുടെ ഈ ചൊറില്ലില്‍ കൂടുകയേയുള്ളൂ. അത് ലീഗിനുമറിയാം. കുഞ്ഞാലിക്കുട്ടി ഇതു സംബന്ധിച്ച് ചെന്നിത്തലയോട് പരാതി പറഞ്ഞതുമാണ്.

ബിജു രാധാകൃഷ്ണന്റെ ഡ്രൈവറായ അമ്പിളിയുടെ മൊഴികൂടി വിജിലന്‍സ് ശരിവെക്കുന്നതോടെ മാണിസാറിന്റെ കാര്യം കട്ടപൊകയാണ്. മിക്കവാറും രണ്ട് ഇല മാത്രമല്ല, ചെടി മൂടോടെ പിഴുതുപോകാനും സാധ്യതയുണ്ട്. ഫലത്തില്‍ മാണി അകത്ത് പോകാതെ നോക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ മാത്രം കടമയാണ്. അരുവിക്കര -തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ചാണ്ടിക്ക്  മാണി തലവേദനയാകും

വടക്കന്‍ മേഖലാ ജാഥ നയിക്കുന്ന മജീദ് സാഹിബിന് സി.പി.ഐയോട് പെരുത്ത് പൂതി തുടങ്ങിയിട്ട് കൊറച്ച് കാലായി. ഒന്ന് കെട്ടിയെങ്കിലെന്താ ഇനിയും കെട്ടാമല്ലോ. സി.പി.എമ്മിനെ മൊഴി ചൊല്ലി കൂടെ വരാന്‍ പലതവണയായി വിളിക്കണ്. എന്നാല്‍ സാഹിബിന്റെ വാക്കിനോട് സി.പി.ഐയുടെ പുയിയ്യാപ്പള കാനം രാജേന്ദ്രന്‍ മുഖം കൊടുക്കുന്നേ ഇല്ല. കാരണം നേരത്തെ ഇങ്ങനെ മൊഴിചൊല്ലി പോയ വിരേന്ദ്രകുമാറും കൂട്ടരും യു.ഡി.എഫിലെ പൊറുതി മതിയാക്കി തിരികെ പഴയ പെരയിലേക്ക് വരാന്‍ നിക്കയാണല്ലോ. പിന്നെ എന്ത് വിശ്വസിച്ച് ഓര കൂടെ പോകുമെന്നാണ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ കാനത്തോട് ചോദിച്ചത്. സംഗതി ചീറ്റിയതോടെ സാഹിബ്  ആഗ്രഹം മനസ്സില്‍ വെച്ച് നീറി നീറി കഴിയികയായിരുന്നു.

പക്ഷേ ഞായാറാഴ്ച കല്‍പ്പറ്റയില്‍ ജാഥ എത്തിയപ്പോള്‍ മജീദിന്റെ കണ്‍ട്രോള്‍ പോയി. പത്രക്കാരുടെ മുന്നില്‍ ചില ട്രേഡ് സീക്രട്ടുകള്‍ പൊട്ടിച്ചു. ഫലമോ കാനവും ബിനോയിയും കൂടെ ഇങ്ങ് പുതുപ്പള്ളിയില്‍ ഒന്നും അറിയാത്ത ഉമ്മന്‍ചാണ്ടിയുടെ തന്തക്കും തള്ളക്കും വിളിച്ചു. കാരണം മുമ്പേ എല്‍.ഡി.എഫില്‍നിന്ന് കക്ഷികളെ ചാക്കിട്ട് പിടിക്കാന്‍ വിരുത് തെളിയിച്ചിട്ടുള്ളതാണല്ലോ. പക്ഷേ മജീദിന് തോന്നിയ പൂതിക്ക് ചാണ്ടി എന്തുപിഴച്ചു. ഓരോ കോണികള്‍ വരുന്ന വഴിയേ...
K.M. Mani, K.P.A. Majeed, Oommen Chandy, Kerala Politics, CPI, V.S. Achuthanandan.



Keywords: K.M. Mani, K.P.A. Majeed, Oommen Chandy, Kerala Politics, CPI, V.S. Achuthanandan.