Follow KVARTHA on Google news Follow Us!
ad

വീട്ടുജോലിക്കാരി സ്ഥിരമായി 2 ജീന്‍സ് ധരിക്കുന്നതിന്റെ രഹസ്യമറിയാനായി വസ്ത്രമുരിയിച്ചു; ആ കാഴ്ച കണ്ട് സ്‌പോണ്‍സര്‍ ഞെട്ടി

ബര്‍ദുബൈ: (www.kvartha.com 29/05/2015) വീട്ടിലെ ജോലിക്കാരിയായ ഫിലിപ്പീന യുവതി സ്ഥിരമായി രണ്ട് ജീന്‍സുകള്‍ ധരിക്കുന്നതില്‍ സംശയം തോന്നിയ സ്‌പോണ്‍സര്‍ ജോലിക്കാരിയുടെ വസ്ത്രമുരിയിച്ചു.Filipina, Saudi Sponsor, Dubai Court of First Instance, Robbery,
ബര്‍ദുബൈ: (www.kvartha.com 29/05/2015) വീട്ടിലെ ജോലിക്കാരിയായ ഫിലിപ്പീന യുവതി സ്ഥിരമായി രണ്ട് ജീന്‍സുകള്‍ ധരിക്കുന്നതില്‍ സംശയം തോന്നിയ സ്‌പോണ്‍സര്‍ ജോലിക്കാരിയുടെ വസ്ത്രമുരിയിച്ചു. അടിവസ്ത്രത്തിലെ ആ കാഴ്ച കണ്ട് സ്‌പോണ്‍സര്‍ ഞെട്ടി. സ്വര്‍ണാഭരണങ്ങളും പണവുമായിരുന്നു ജോലിക്കാരി അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ചിരുന്നത്.

1860 ദിര്‍ഹം, നാല് ആഡംബര വാച്ചുകള്‍, 5 സ്വര്‍ണ കമ്മലുകള്‍, 12 മോതിരങ്ങള്‍, 6 കൈചെയിനുകള്‍, 18 നെക്ക്‌ലേസുകള്‍ എന്നിവ യുവതി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. സൗദി പൗരനായ സ്‌പോണ്‍സറുടെ ഭാര്യയാണ് ജോലിക്കാരിയുടെ തുണിയഴിച്ച് പരിശോധിച്ചത്.

ഏതാനും മാസങ്ങളായി വീട്ടില്‍ നിന്നും പണവും വാച്ചുകളും സ്വര്‍ണാഭരണങ്ങളും കാണാതാകുന്നത് അവരില്‍ സംശയം ജനിപ്പിച്ചിരുന്നു.

തൊണ്ടിസാധനങ്ങള്‍ കണ്ടെത്തിയതോടെ ജോലിക്കാരി കരഞ്ഞ് ക്ഷമയാചിച്ചു. എന്നാല്‍ സ്‌പോണ്‍സറുടെ ഭാര്യ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

വിചാരണക്കിടയിലും മോഷണം നടത്തിയതായി ജോലിക്കാരി സമ്മതിച്ചു. വാച്ചുകളും സ്വര്‍ണാഭരണങ്ങളും ചെറിയ ബാഗിലാക്കി ട്രൗസറിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബ്രായിലാണ് 1860 ദിര്‍ഹം ഒളിപ്പിച്ചിരുന്നത്. അബൂദാബി ക്രിമിനല്‍കോടതി അടുത്ത മാസം കേസിന്റെ ശിക്ഷ വിധിക്കും.

Filipina, Saudi Sponsor, Dubai Court of First Instance, Robbery,


SUMMARY: The 23-year-old Filipina was caught after her Saudi sponsor questioned why she was wearing two pairs of jeans, Dubai Court of First Instance was told. The suspicious boss strip-searched the maid and found jewellery and money in her underwear.

Keywords: Filipina, Saudi Sponsor, Dubai Court of First Instance, Robbery

നല്ല മനസുമായി വീണ്ടും ഖത്തര്‍: റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായംhttp://goo.gl/4029Rx
Posted by Kvartha World News on Saturday, 30 May 2015