Follow KVARTHA on Google news Follow Us!
ad

പുതുതലമുറ മക്കളെ മുലയൂട്ടാന്‍ മടിക്കുന്നു; 6 വയസുകാരിക്ക് മുലയൂട്ടി മാതാവിന്റെ പ്രതിഷേധം

പുതുതലമുറയില്‍ പെട്ട അമ്മമാര്‍ മക്കളെ മുലയൂട്ടാന്‍ മടിക്കുമ്പോള്‍ അതിനെതിരെ 52 കാരിയായ അമ്മയുടെ Facebook, Poster, Child, Protest, World,
മെല്‍ബണ്‍: (www.kvartha.com 26/05/2015) പുതുതലമുറയില്‍ പെട്ട അമ്മമാര്‍ മക്കളെ മുലയൂട്ടാന്‍ മടിക്കുമ്പോള്‍ അതിനെതിരെ 52 കാരിയായ അമ്മയുടെ പ്രതിഷേധം. തന്റെ ആറുവയസുള്ള മകള്‍ക്ക് മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കിലിട്ടാണ് ഈ അമ്മ തന്റെ പ്രതിഷേധം അറിയിച്ചത്.

മുലപ്പാലിന്റെ രുചി തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ പുതുതലമുറയിലെ കുട്ടികള്‍ക്ക് അത് നിഷേധിയ്ക്കപ്പെടുകയാണെന്ന് ഈ അമ്മ പറയുന്നു. തിരക്കേറിയ ജോലിയും മറ്റ് ജീവിത സാഹചര്യങ്ങളും കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം വരെയോ 12മാസം വരെയോ മാത്രമാണ് അമ്മമാര്‍ മുലയൂട്ടുന്നത്.

എന്നാല്‍ ആറു വയസുകാരിയായ  മകള്‍ ആമിനയ്ക്ക് ഇപ്പോഴും മുലയൂട്ടി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കയാണ് ഓസ്‌ട്രേലിയക്കാരിയായ മാഹ അല്‍ മൂസ . അമ്മയുടെ മുലപ്പാലിന് മിഠായിയെക്കാള്‍ മധുരമുണ്ടെന്നാണ് കള്ളച്ചിരിയോടെ ആമിന പറയുന്നത്.  മകള്‍ക്ക് വേണ്ടി സ്‌കൂളില്‍ പോയി മുലയൂട്ടാനും  തയ്യാറാണെന്നാണ് മാഹ പറയുന്നത്.  പരസ്യമായി മക്കള്‍ക്ക് മുലയൂട്ടുന്നതില്‍ തെറ്റില്ലെന്ന് വാദിയ്ക്കുന്ന മാഹ മകളെ മുലയൂട്ടുന്ന നിരവധി  ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Maha Al Musa breastfeeds her six-year-old who says it 'tastes like candy canes',

Also Read: 
പടുപ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

Keywords: Maha Al Musa breastfeeds her six-year-old who says it 'tastes like candy canes', Facebook, Poster, Child, Protest, World.