Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ ഡി ജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന്; സംഘാടകന്‍ പിടിയില്‍

കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച് വീണ്ടും കഞ്ചാവ് വില്‍പന. കൊച്ചിയിലെ ലെPolice, Flat, Hotel, Thrissur, Facebook, Court, Kerala,
കൊച്ചി: (www.kvartha.com 26/05/2015) കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച് വീണ്ടും കഞ്ചാവ് വില്‍പന. കൊച്ചിയിലെ ലെമെറീഡിയന്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംഘാടകന്‍ അറസ്റ്റില്‍. കോക്കാച്ചി എന്ന മിഥുന്‍ പി. വിലാസിനെയാണ് എറണാകുളം സൗത്ത് പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് മയക്കുമരുന്നായ ഹാഷീഷ് പിടിച്ചെടുത്തു.

തൃശൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രധാനിയായ മിഥുന്‍, സിനിമാ നടന്‍മാര്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതായി പോലീസ് അറിയിച്ചു. മയക്കുമരുന്നിന് വിപണി കണ്ടെത്താനാണ് ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയും മറ്റുമാണ് പാര്‍ട്ടികളില്‍ ആളെ സംഘടിപ്പിച്ചിരുന്നത്.

കൊച്ചിയിലെ ലെമെറീഡിയന്‍ ഹോട്ടലില്‍  ഡിജെ പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെ കൊച്ചിയിലെ ഫ് ളാറ്റില്‍ വെച്ച് യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരെ പിടികൂടിയതിനു ശേഷം പോലീസ് കൊച്ചിയിലെ ഹോട്ടലുകളും ഫ് ളാറ്റുകളും നിരീക്ഷിച്ചുവരികയായിരുന്നു.

സംഭവത്തില്‍ റഷ്യന്‍ സംഗീതജ്ഞന്‍ സൈകോവ്‌സ്‌കി ഉള്‍പ്പെടെ ഏഴു പേര് നേരത്തെ അറസ്റ്റിലായിരുന്നു. എന്നാല്‍ സൈകോവ്‌സ്‌കി ഒഴികെ മറ്റെല്ലാവരും ജാമ്യം ലഭിച്ചു പുറത്തിറങ്ങി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. കേസില്‍ മൊത്തം അറസ്റ്റിലായ എട്ടുപേരില്‍ ആറുപേര്‍ക്കും ജാമ്യം ലഭിച്ചത് ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് പോലീസ്.

 Kochi DJ party raid: Chief organiser held with hashish, Police, Flat, Hotel, Thrissur,

Also Read: 
കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു

Keywords: Kochi DJ party raid: Chief organiser held with hashish, Police, Flat, Hotel, Thrissur, Facebook, Court, Kerala.