Follow KVARTHA on Google news Follow Us!
ad
Posts

നവമാധ്യമങ്ങളിലെ വര്‍ഗീയതക്കെതിരെ കെഎംസിസി നെറ്റ് സോണിന്റെ കാമ്പയിന്‍ വൈറലാകുന്നു

നവമാധ്യങ്ങളില്‍ വ്യാപകമാകുന്ന വര്‍ഗീയതക്കെതിരെയുള്ള കെഎംസിസി നെറ്റ് സോണ്‍ കാമ്പയിന്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയകളിലൂടെ വളരെ ആസൂത്രിതമായി Dubai, KMCC, Social Network, Social Media, KMCC NETZONE Campaign.
ദുബൈ: (www.kvartha.com 16/05/2015) നവമാധ്യങ്ങളില്‍ വ്യാപകമാകുന്ന വര്‍ഗീയതക്കെതിരെയുള്ള കെഎംസിസി നെറ്റ് സോണ്‍ കാമ്പയിന്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയകളിലൂടെ വളരെ ആസൂത്രിതമായി വര്‍ഗീയ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ്  രണ്ട് ലക്ഷത്തോളം അംഗങ്ങളുള്ള കെഎംസിസി നെറ്റ് സോണിന്റെ കാമ്പയിന്‍.

സോഷ്യല്‍ മീഡിയകള്‍ വഴി വിഷവിത്ത് പാകി പുതുതലമുറയിലേക്ക് വര്‍ഗീയതയും അസഹിഷ്ണുതയും കുത്തിനിറക്കാന് ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് കെഎംസിസി നെറ്റ് സോണ്‍ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പരസ്പര സ്‌നേഹത്തില്‍ അധിഷ്ടിതമായ ചുറ്റുപാടുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ഇതിന് പിന്നില്‍. ഈ നീക്കങ്ങളെ ചെറുക്കാനാവണമെന്നും കെഎംസിസി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയകള്‍ തന്നെ ഉപയോഗപ്പെടുത്തി ഇവ ചെറുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കെഎംസിസി നടത്തുന്നത്. നെറ്റ് സോണിന്റെ വര്‍ഗീയ പ്രചാരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ കണ്ണിചേര്‍ന്ന് പിന്തുണ പ്രഖ്യാപിച്ചത് നിരവധിപേരാണ്. നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പഖ്യാപിച്ച വിവാഹ ധൂര്‍ത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി നടത്തിയ കാമ്പയിന്‍ ഉള്‍പ്പടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Dubai, KMCC, Social Network, Social Media, KMCC NETZONE Campaign.

Keywords: Dubai, KMCC, Social Network, Social Media, KMCC NETZONE Campaign.