Follow KVARTHA on Google news Follow Us!
ad

പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിയ്ക്കാനില്ല; 2 കോടിയുടെ ഫെയര്‍നസ് ക്രീം പരസ്യത്തില്‍ നിന്നും കങ്കണ പിന്‍മാറി

പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിയ്ക്കാനില്ലെന്ന് പറഞ്ഞ് പ്രമുഖ ബോളിവുMumbai, Compensation, Advertisement, Bollywood, Actress, Theater, Cinema, Entertainment,
മുംബൈ: (www.kvartha.com 26/05/2015) പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിയ്ക്കാനില്ലെന്ന് പറഞ്ഞ് പ്രമുഖ ബോളിവുഡ് താരസുന്ദരി കങ്കണ റാണട്ട് പരസ്യത്തില്‍ നിന്നും പിന്‍മാറി.

ഇതോടെ രണ്ടുകോടി രൂപയുടെ പ്രതിഫലമാണ് കങ്കണയ്ക്ക് നഷ്ടമായത്. ഫെയര്‍നസ് ക്രീമിന്റെ പരസ്യങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അതില്‍ നിന്നൊക്കെ വിട്ടുനിന്നുകൊണ്ട് താരം പരസ്യത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.

മുഖകാന്തി വര്‍ധിപ്പിയ്ക്കുമെന്ന പേരില്‍ പ്രമുഖ ബാന്‍ഡ് പുറത്തിറക്കുന്ന ക്രീമിന്റെ പ്രചാരകയാകാനുള്ള ക്ഷണമാണ് കങ്കണ നിരസിച്ചത്.  ക്രീം തേച്ചാല്‍ സുന്ദരിയാകുമെന്ന ആശയത്തോട് കുട്ടിക്കാലം മുതല്‍ക്ക് തന്നെ തനിക്ക്  വിശ്വാസമില്ലെന്നാണ്  കങ്കണ പറയുന്നത്.  യുക്തിയ്ക്ക് നിരക്കാത്ത പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിയ്ക്കാനില്ലെന്നും കങ്കണ വ്യക്തമാക്കി.

ജീവിത്തിലും സിനിമയിലും തന്റേതായ രീതി പിന്തുടരുന്ന കങ്കണ ഇത്തവണ പരസ്യ കമ്പനിക്കാരേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കയാണ്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ താരത്തിന്റെ പുതിയ സിനിമ  തനു വെഡ്‌സ് മനു റിട്ടേണ്‍സ് കാണാന്‍ തീയേറ്ററുകളില്‍ ആരാധകരുടെ തള്ളിക്കയറ്റമാണ്.
Kangana Ranaut's Response To Refusing A Fairness Cream, Mumbai, Compensation, Advertisement, Bollywood, Actress, Theater, Cinema, Entertainment.

Also Read:
കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്റെ ഭാര്യാ മാതാവ് നിര്യാതയായി
Keywords: Kangana Ranaut's Response To Refusing A Fairness Cream, Mumbai, Compensation, Advertisement, Bollywood, Actress, Theater, Cinema, Entertainment.