Follow KVARTHA on Google news Follow Us!
ad

കളി ഞങ്ങളോട് വേണ്ട: ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ വംശീയത; വെള്ളക്കാരന്റെ ഒരടിക്ക് പകരം കിട്ടിയതോ 12 മുട്ടന്‍ ഇടി, വീഡിയോ വൈറലാകുന്നു

തന്നെ ശല്യം ചെയ്യാന്‍ വന്ന ഇംഗ്‌ളീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 'കൈകാര്യം' London, Student, attack, school, World,
ലണ്ടന്‍: (www.kvartha.com 28.05.2015) തന്നെ ശല്യം ചെയ്യാന്‍ വന്ന ഇംഗ്‌ളീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 'കൈകാര്യം' ചെയ്യുന്ന വിഡിയോ വൈറലാകുന്നു. വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ വെള്ളക്കാരന്‍ കയറി സിഖുകാരന്‍ പയ്യനെ തല്ലുന്നത്. വെറുതേ തന്നെ ഒരാള്‍ തല്ലിയാല്‍ പയ്യന്‍ ചുമ്മാ നോക്കിനില്‍ക്കുമോ. തിരിച്ചുകൊടുത്തു, ഒന്നിനുപകരം 12 മുട്ടന്‍ ഇടി.

പയ്യന്റെ  ആദ്യ ഇടിയില്‍ തന്നെ വെള്ളക്കാരന്‍ നിലത്തുവീണു. എന്നാല്‍ ഇതിലൊന്നും പയ്യന്‍ കുലുങ്ങിയില്ല. വീണ്ടും പിന്നാലെ കൂടി മര്‍ദിക്കുകയായിരുന്നു . സിഖ് വംശീയതക്കെതിരെ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ സാധിക്കാത്ത പ്രതികരണമാണ് വിദ്യാര്‍ത്ഥി നല്‍കിയത്. ലണ്ടനിലെ ഒരു സ്‌കൂളിന് പുറത്ത് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു പയ്യന്റെ ഇടി. ഏതായാലും സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കയാണ്.
Indian Attacked In UK,   London, Student, Attack, School, World



Also Read: 
അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചകകം പരിഹാരം: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍

Keywords:   Indian Attacked In UK,   London, Student, Attack, School, World.