Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ കൈയ്യുറ ധരിക്കാതെ ഷോപ്പിലെത്തിയ വനിതയെ പുറത്താക്കി; വീഡിയോ കാണാം

റിയാദ്: (www.kvartha.com 26/05/2015) കൈയ്യുറ ധരിക്കാതെ ഷോപ്പിംഗിനെത്തിയ വനിതയെ പുറത്താക്കിയ സംഭവത്തില്‍ സൗദിയിലെ മതകാര്യ പോലീസ് അന്വേഷണമാരംഭിച്ചു. Saudi Arabia, Commission for the Promotion of Virtue and the Prevention of Vice, Religious police, Gloves, Video, Shopper,
റിയാദ്: (www.kvartha.com 26/05/2015) കൈയ്യുറ ധരിക്കാതെ ഷോപ്പിംഗിനെത്തിയ വനിതയെ പുറത്താക്കിയ സംഭവത്തില്‍ സൗദിയിലെ മതകാര്യ പോലീസ് അന്വേഷണമാരംഭിച്ചു. മതകാര്യ പോലീസ് സേനയിലെ ഒരു അംഗമാണ് യുവതിയെ ഷോപ്പില്‍ നിന്നും പുറത്താക്കിയത്.
യുവതിയെ പുറത്താക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു.

അതേസമയം പുരുഷനായ ഷോപ്പുടമയ്ക്ക് സമീപം ഇരിക്കുകയായിരുന്ന യുവതിക്ക് ഒരു മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് മതകാര്യ പോലീസുമായി അടുത്ത ബന്ധമുള്ള ഒരാള്‍ വ്യക്തമാക്കി. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായിരുന്നു അവര്‍. ഉടനെ ഷോപ്പിംഗ് പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് മടങ്ങാനാണ് മതകാര്യ പോലീസ് യുവതിക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ യുവതി മറുത്ത് സംസാരിച്ചു.

തുടര്‍ന്ന് രോഷാകുലനായ കമ്മീഷന്‍ അംഗം യുവതിയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഹായിലിലെ ഒരു ഷോപ്പിലാണ് സംഭവം നടന്നത്.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ മതിയായ നടപടി സ്വീകരിക്കുമെന്നും മതകാര്യ കമ്മീഷന്‍ വക്താവ് ഫഹദ് അല്‍ അമര്‍ പറഞ്ഞു.

29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യുവതിയോട് കമ്മീഷന്‍ അംഗം പുറത്തുപോകാന്‍ ആവശ്യപ്പെടുമ്പോള്‍ യുവതി തനിക്ക് ഷോപ്പിംഗ് നടത്തണമെന്ന് പറയുന്നുണ്ട്.

വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തെ ബ്ലോഗര്‍മാരും ഇരു ചേരികളിലായി. ചിലര്‍ യുവതിയുടെ പക്ഷം പിടിച്ചപ്പോള്‍ മറ്റ് ചിലര്‍ കമ്മീഷന്‍ അംഗത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
Saudi Arabia, Commission for the Promotion of Virtue and the Prevention of Vice, Religious police, Gloves, Video, Shopper,

SUMMARY: Manama: Saudi Arabia’s Commission for the Promotion of Virtue and the Prevention of Vice, the religious police, said that it had launched an investigation into a clip showing one of its members ordering a female shopper not to enter a shop and to go home instead.

Keywords: Saudi Arabia, Commission for the Promotion of Virtue and the Prevention of Vice, Religious police, Gloves, Video, Shopper,


സൗദിയില്‍ കൈയ്യുറ ധരിക്കാതെ ഷോപ്പിലെത്തിയ വനിതയെ പുറത്താക്കി; വീഡിയോ കാണാംRead: http://goo.gl/MzVn7c
Posted by Kvartha World News on Tuesday, May 26, 2015