Follow KVARTHA on Google news Follow Us!
ad

അവിഹിത ബന്ധത്തില്‍ ഭാര്യയ്ക്ക് കുഞ്ഞ് പിറന്നു; എന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നത് ഭര്‍ത്താവ്!

ദുബൈ: (www.kvartha.com 26/05/2015) ഭാര്യയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞുണ്ടായെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നത് ഭര്‍ത്താവ്. ദുബൈയിലാണ് സംഭവം.UAE, Emirati, Dubai Court, Wife, Illegal, Son, Father,
ദുബൈ: (www.kvartha.com 26/05/2015) ഭാര്യയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞുണ്ടായെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നത് ഭര്‍ത്താവ്. ദുബൈയിലാണ് സംഭവം. കാമുകന്റെ കുഞ്ഞിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ശ്രമിച്ചതാണ് 53കാരനായ എമിറേറ്റിയെ വെട്ടിലാക്കിയത്. വ്യാജരേഖയുണ്ടാക്കിയ കുറ്റത്തിനാണിയാള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്.

ഭാര്യയ്ക്ക് അവിഹിതബന്ധത്തില്‍ കുട്ടി പിറന്നത് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇക്കാലമത്രയും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഭര്‍ത്താവിന്റെ പേരാണ് ചേര്‍ത്തിരുന്നത്. കുട്ടി തന്റേതല്ലെന്നും ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് റെസിഡന്‍സി ഡിപാര്‍ട്ട്‌മെന്റിനെ സമീപിക്കുകയായിരുന്നു. ഇത്രയും നാള്‍ വ്യാജരേഖ ചമച്ച് തട്ടിച്ചുവെന്നാരോപിച്ച് റെസിഡന്‍സി ഡിപാര്‍ട്ട്‌മെന്റ് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

2001 ഏപ്രില്‍ 24ന് ഭാര്യയുമായുള്ള വിവാഹബന്ധം ഇയാള്‍ വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാവുകയും അയാളുടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 2002 ജൂലൈ 25നാണ് കുഞ്ഞ് ജനിച്ചത്.

ഇതിന് ശേഷം ആദ്യ ഭര്‍ത്താവ് വിവാഹ ആവശ്യവുമായി വീണ്ടും ഭാര്യയെ സമീപിച്ചു. എന്നാല്‍ കുട്ടിയെ സ്വന്തമായി സ്വീകരിക്കാമെങ്കില്‍ വിവാഹം കഴിക്കാമെന്ന് ഭാര്യ പറഞ്ഞതനുസരിച്ച് ഇയാള്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം പേര് ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നും ഭാര്യ പിന്മാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കുട്ടിയുടെ പിതൃത്വം നിഷേധിച്ച് ഭര്‍ത്താവ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കുട്ടിയുടെ പിതാവ് ഇയാളല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടന്നാണിയാള്‍ റെസിഡന്‍സി ഡിപാര്‍ട്ട്‌മെന്റിനെ സമീപിച്ചത്.
UAE, Emirati, Dubai Court, Wife, Illegal, Son, Father,

SUMMARY:
Dubai Court of First Instance was told the fisherman registered the boy in his name after his ex-wife asked him to.

Keywords: UAE, Emirati, Dubai Court, Wife, Illegal, Son, Father,